
Perinthalmanna Radio
Date: 01-03-2026
അങ്ങാടിപ്പുറം : ചീരട്ടാമലയിൽ നിന്ന് അങ്ങാടിപ്പുറത്തേക്ക് വരികയായിരുന്ന കുഴൽക്കിണർ കുഴിക്കുന്ന ലോറി പരിയാപുരം ഫാത്തിമ യു.പി. സ്‌കൂളിനു സമീപത്തെ ട്രാൻസ്‌ഫോർമറിൽ ഇടിച്ച് മറിഞ്ഞു. ട്രാൻസ്‌ഫോർമർ തകർത്താണ് ലോറി മറിഞ്ഞത്. ശനിയാഴ്ച വൈകീട്ട് 5.45-നാണ് സംഭവം. എതിർദിശയിൽനിന്ന് വന്ന കാറിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്. ലോറി ഒരു സ്‌കൂട്ടറിലും ഇടിച്ചു. സ്‌കൂട്ടർ പാടേ തകർന്നു. സ്‌കൂട്ടർ യാത്രക്കാരി തലനാരിഴയ്ക്ക് വൻഅപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ഇവർക്ക് നിസ്സാരപരിക്കുകളുണ്ട്്. വളവ് കഴിഞ്ഞുള്ള ഇറക്കത്തിൽ ബ്രേക്ക് നഷടപ്പെട്ടതാണ് അപകടകാരണമെന്ന് ഡ്രൈവർ പറഞ്ഞു.
കാറിലെ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറി പിന്നീട് ക്രെയിൻ ഉപയോഗിച്ച് നീക്കി. കെ.എസ്.ഇ.ബി. ജീവനക്കാർ ട്രാൻസ്‌ഫോർമർ മാറ്റിവെയ്ക്കുന്നതിനുള്ള പണി രാത്രി ഏറെ വൈകിയും തുടർന്നു. ഈ ട്രാൻസ്‌ഫോർമറിൽനിന്നുള്ള വൈദ്യുതിവിതരണം പൂർണമായും നിലച്ചു. ഞായറാഴ്ച വൈകീട്ടോടെ പണി പൂർത്തിയാക്കാൻ സാധിക്കുമെന്ന് കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
