
Perinthalmanna Radio
Date: 01-03-2026
പെരിന്തൽമണ്ണ ∙ കുന്തിപ്പുഴയിലെ മൂർക്കനാട് മൂതിക്കയം റഗുലറ്റർ കം ബ്രിഡ്ജ് നിർമാണത്തിന്റെ ഭാഗമായി മണലും ചെളിയും നീക്കം ചെയ്യുന്നതിന് ഹൈക്കോടതി സ്‌റ്റേ. അതേ സമയം സ്‌റ്റേ നിലനിൽക്കെ ഇന്നലെ രാവിലെ വീണ്ടും വൻതോതിൽ മണൽ കടത്താനുള്ള കരാർ കമ്പനിയുടെ ശ്രമം നാട്ടുകാർ തടഞ്ഞു. ശാസ്‌ത്രീയമല്ലാത്ത മണൽ നീക്കം സമീപത്തെ പാലത്തിനും പരിസ്ഥിതിക്കും അപകടകരമാകുമെന്ന് ചൂണ്ടിക്കാട്ടി നൽകിയ പൊതു താൽപര്യ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
കഴിഞ്ഞ ദിവസം മണലെടുക്കുന്നതിന് വാഹനം പുഴയിലിറക്കാൻ ഫാക്‌ടറി വേസ്‌റ്റ് പുഴയിലാകെ നിക്ഷേപിക്കുന്നതിനെതിരെയും നാട്ടുകാർ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതേ തുടർന്ന് ഈ മാലിന്യങ്ങൾ പുഴയിൽ നിന്ന് ലോറിയിൽ നീക്കം ചെയ്‌തു.
ഇന്നലെ പുഴയിൽ മണലെടുപ്പിനു വേണ്ടി പ്രവർത്തിച്ചിരുന്ന യന്ത്രങ്ങളും സ്‌റ്റേയുടെ അടിസ്ഥാനത്തിൽ നാട്ടുകാർ ഇടപെട്ട് പ്രവർത്തനം നിർത്തിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
