
Perinthalmanna Radio
Date: 01-03-2026
പെരിന്തൽമണ്ണ : ഇസ്രായേൽ- യു.എസ് സംയുക്ത സേനയുടെ ഇറാൻ ആക്രമണത്തിന് ശേഷം ഗൾഫ് മേഖലയിലുണ്ടായ യുദ്ധ പ്രതീതിയിൽ ആശങ്കയോടെ ജില്ലയിലെ പ്രവാസികളും കുടുംബങ്ങളും. ആക്രമണവും തിരിച്ചടിയും തുടർന്നുണ്ടായ സാഹചര്യങ്ങളും ജില്ലയിലെ പ്രവാസികളെയും അവരുടെ ബന്ധുക്കളെയും ഏറെ ആശങ്ക പെടുത്തുയാണ്. കൂടുതൽ പ്രവാസികളുള്ള ജില്ലകളിൽ ഒന്നാണ് മലപ്പുറം. സൗദി അറേബ്യ, ദുബൈ, അബൂദബി, ഷാർജ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ തുടങ്ങിയവയിലേക്കുള്ള വിമാന സർവിസുകൾ നിർത്തി വെച്ചത് ജില്ലയിലെ പ്രവാസികൾക്ക് തിരിച്ചടി ആയിട്ടുണ്ട്.
ശനിയാഴ്ച കരിപ്പൂരിൽ നിന്ന് വിമാനങ്ങൾ സർവിസ് നിർത്തി വെച്ചതോടെ സ്ഥലത്ത് എത്തിയ യാത്രക്കാർ മുഴുവൻ തിരിച്ച് പോയിരുന്നു. സർവിസുകൾ മുടങ്ങിയതോടെ റമദാനിന് നാട്ടിലേക്ക് മടങ്ങി വരവിനായി കാത്തിരുന്നവരും അവധി കഴിഞ്ഞ് തിരിച്ച് ജോലിക്ക് പോകേണ്ടവരും അടക്കം നിരവധി പേരാണ് കുടുങ്ങിയത്. പലർക്കും ഇനി എന്ത് ചെയ്യണമെന്ന കാര്യത്തിൽ കൃത്യമായ ധാരണയായിട്ടില്ല.
ഇവരുടെ വീടുകളിലും ആശങ്ക പടർന്നിരിക്കുകയാണ്. ജോലിയുള്ള പ്രവാസികൾ തങ്ങളുടെ ബന്ധുക്കൾക്കും സൃഹൃത്തുക്കൾക്കും വിളിച്ച് ആശങ്കകളും സ്ഥിതി ഗതികളും പങ്കു വെച്ചിട്ടുണ്ട്. പ്രവാസികൾ തങ്ങളെ ബന്ധുക്കളെ വിഡിയോ കോളുകൾ അടക്കം വിളിച്ച് സ്ഥിതിഗതികൾ വിവരിക്കുന്നുണ്ട്. പ്രവാസികളുടെ സാഹചര്യം ചൂണ്ടിക്കാട്ടി യുദ്ധഭീതി അവസാനിപ്പിക്കാൻ ലോക നേതാക്കളുമായി ഇന്ത്യ ആശയ വിനിമയം നടത്തണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ നിരവധി ആളുകൾ ആശങ്ക പങ്കു വെക്കാൻ നിരന്തരം വിളിച്ചെന്ന് മക്ക കെ.എം.സി.സി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ അറിയിച്ചു. പ്രവാസികൾ അവരുടെ സ്ഥലങ്ങളുടെ സുരക്ഷിതരായി തുടരുകയാണെന്നും യുദ്ധഭീതി എത്രയും വേഗം മാറട്ടെയെന്നാണ് ഏവരും ആഗ്രഹിക്കുന്നതെന്നും പ്രവാസികളായ മൊയ്തുണ്ണി, സുരേഷ് മാവേലിക്കര എന്നിവർ പറഞ്ഞു. സ്ഥിതി സാധാരണ നിലയിലേക്ക് എത്താൻ വേണ്ട ഇടപെടലുകൾ ബന്ധപ്പെട്ടവരുടെ ഭാഗത്ത് വേണമെന്നാണ് പ്രവാസികളുടെയും കുടുംബങ്ങളുടെയും ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
