തൂത പാലത്തിന്റെ ടാറിങ് പൂർത്തിയായി; ഈ മാസം അവസാനം തുറന്നു കൊടുക്കും

Share to


Perinthalmanna Radio
Date: 01-03-2026

പെരിന്തൽമണ്ണ: പാലക്കാട്, മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തൂതപ്പുഴയ്ക്ക് കുറുകെയുള്ള പുതിയ തൂത പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. പാലത്തിലെ ടാറിങ് പൂർത്തിയായി. ബാക്കിയുള്ള സൈഡ് വാൾ കോൺക്രീറ്റ് പ്രവൃത്തികൾ കൂടി പൂർത്തിയാക്കി ഈ മാസം അവസാനത്തോടെ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 364 കോടി രൂപ ചെലവിൽ നവീകരിക്കുന്ന മുണ്ടൂർ- തൂത സംസ്ഥാന പാതയിലെ ഒരു പ്രധാന നിർമ്മാണ പദ്ധതിയാണ് തൂതയിലെ പുതിയ പാലം. നിലവിലുള്ള 90 വർഷത്തിലേറെ പഴക്കമുള്ള, വീതി കുറഞ്ഞ പഴയ പാലത്തിന് സമാന്തരമായാണ് പുതിയ പാലം പണിതിരിക്കുന്നത്. 140 മീറ്റർ നീളവും 10 മീറ്റർ വീതിയുമുണ്ട് ഈ പുതിയ പാലത്തിന്. ഗതാഗത കുരുക്കിന് പരിഹാരമായി പുതിയതും വീതിയേറിയതുമായ ഒരു പാലം വേണമെന്നത് ഈ പ്രദേശത്തുകാരുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *