
Perinthalmanna Radio
Date: 01-04-2024
പാലക്കാട് -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിർദിഷ്ട ഗ്രീൻ ഫീല്‍ഡ് ദേശീയ പാതയില്‍ (എൻ.എച്ച് 966) സ്ഥാപിക്കുന്നത് 14 ടോള്‍ ബൂത്തുകള്‍. പ്രവേശന കവാടത്തിനും അന്തിമ കവാടത്തിനും പുറമെ സർവിസ് റോഡുകളില്‍ നിന്നുള്ള കവാടങ്ങളുമായി ബന്ധപ്പെടുത്തിയും ടോള്‍ ബൂത്തുകള്‍ നിർദേശിച്ചിട്ടുണ്ട്. ഇവയില്‍ ഏഴെണ്ണം പാലക്കാട് ജില്ലയിലാണ്.
പാതക്കായുള്ള സ്ഥലമെടുപ്പ് ദേശീയപാത അതോറിറ്റി ഏറക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് നിർമാണ ഘട്ടത്തിലെ പാരിസ്ഥിതികാനുമതിക്കായുള്ള പൊതു തെളിവെടുപ്പ് പാലക്കാട്ട് നടന്നത്. എൻ.എച്ച് 544നെയും എൻ.എച്ച് 66നെയും ബന്ധിപ്പിച്ചുള്ള ഈ നിയന്ത്രിത പ്രവേശന നാലുവരിപ്പാതയുടെ ദൈർഘ്യം 120.84 കിലോമീറ്ററാണ്. പാത യാഥാർഥ്യമാകുന്നതോടെ യാത്രസമയം നാല് മണിക്കൂറില്‍ നിന്ന് ഒന്നര മണിക്കൂറായി ചുരുങ്ങുമെന്നതാണ് മെച്ചം. മണിക്കൂറില്‍ 80 -100 കിലോമീറ്റർ വേഗത്തില്‍ സഞ്ചരിക്കാനാകുമെന്നാണ് അവകാശവാദം. 10,814.4 കോടിയാണ് ആകെ നിർമാണ ചെലവ്. 900 ദിവസമാണ് നിർമാണ ദൈർഘ്യം. 210 കിലോമീറ്റർ പാതയോട് ചേർന്ന് സർവിസ് റോഡ് നിർമിക്കും. ഇതില്‍ പാലക്കാട്ട് 49.554 കിലോമീറ്ററാണ് സർവിസ് റോഡ്. രണ്ട് റെയില്‍വേ ഓവർ ബ്രിഡ്ജും നിർമിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
