നിലമ്പൂർ റെയിൽപ്പാത വൈദ്യുതീകരണം പൂർത്തിയാകുമ്പോൾ കൂടുതൽ ജാഗ്രത വേണം

Share to



Perinthalmanna Radio
Date: 01-04-2024

അങ്ങാടിപ്പുറം: നിലമ്പൂർ- ഷൊർണൂർ റെയിൽപ്പാതയിൽ വൈദ്യുതീകരണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ പാതയുടെ സമീപങ്ങളിൽ താമസിക്കുന്നവരും റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്നവരും കൂടുതൽ ജാഗ്രത പാലിക്കേണ്ടിവരും. ട്രാക്കിൽ ഇരിക്കുന്നത്, വൈദ്യുതി തൂണുകളിൽ ചാരിനിൽക്കുന്നത് ഒക്കെ ഒഴിവാക്കുന്നതാണ് നല്ലത്. എർത്തിങ് ശരിയല്ലെങ്കിൽ അപകട സാധ്യതയുണ്ട്. 25 കെ.വി. ഓവർഹെഡ് ഇലക്ട്രിക്കൽ ലൈനിന്റെ രണ്ട് മീറ്റർ ചുറ്റളവിൽ വന്നാലും നല്ല രീതിയിൽ ഷോക്കേൽക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന.

25 കെ.വി. ലൈൻ ഓഫ് ചെയ്താലും അതിൽ നാല് കെ.വി. വൈദ്യുതി വരെ ഉണ്ടാവും. എർത്ത് ചെയ്തത് പൊട്ടിയതായി ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് ബന്ധപ്പെട്ടവരെ വിവരമറിയിക്കണം. നിലമ്പൂർ മുതൽ ഷൊർണൂർ വരെയുള്ള 66 കിലോമീറ്ററാണ് വൈദ്യുതീകരിക്കുന്നത്. ഇതിന്റെ പരിശോധനകൾക്കായി ഓവർ ഹെഡ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ഷൻ വാൻ (ഒ.എച്ച്.ഇ. വാൻ) കഴിഞ്ഞ ദിവസം അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ എത്തി ലൈനിൽ പരിശോധന നടത്തി. ഇ. കാന്റിലിവർ രീതിയിലാണ് വൈദ്യുതിക്കമ്പികൾ കടന്നു പോകുന്നത്.

ട്രാക്ഷൻ സബ് സ്റ്റേഷന്റെ പണി മേലാറ്റൂരിൽ നടന്നു വരുന്നുണ്ട്. വാടാനാംകുർശ്ശി, വാണിയമ്പലം, അങ്ങാടിപ്പുറം എന്നിവിടങ്ങളിലാണ് വൈദ്യുതി സ്വിച്ചിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുള്ളത്. ഷൊർണൂർ മുതൽ നിലമ്പൂർ വരെ 1,204 തൂണുകൾ സ്ഥാപിച്ചാണ് വൈദ്യുതിലൈൻ വലിക്കുന്നത്.

വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായുള്ള പ്രധാന ഓഫീസുകളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും നിർമാണം അവസാന ഘട്ടത്തിലാണ്. 90 കോടി രൂപയാണ് നിലമ്പൂർ- ഷൊർണൂർ പാത വൈദ്യുതീകരണത്തിന് ചെലവ് കണക്കാക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *