പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ രോഗികൾക്ക് പെരുന്നാൾ വിരുന്നൊരുക്കി സി.എച്ച്. സെന്റർ

Share to

Perinthalmanna Radio
Date: 01-04-2025

പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പെരുന്നാൾ സ്നേഹം വിളമ്പി സി എച്ച് സെൻ്റർ. ജില്ലാ ആശുപത്രി പരിസരത്ത് സംഘടിപ്പിച്ച ഭക്ഷണ വിതരണം സി എച്ച് സെൻ്റർ പ്രസിഡൻ്റ് കെപിഎ മജീദ് എംഎൽഎ  ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി സി.എച്ച്  സെൻറർ തുടർന്നു പോരുന്ന പുണ്യ പ്രവർത്തി ഇത്തവണയും പതിവു തെറ്റാതെ വിജയകരമായി പൂർത്തീകരിക്കാൻ പെരിന്തൽമണ്ണ സിഎച്ച് സെൻറർ ഭാരവാഹികൾ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. റമദാൻ ആരംഭിച്ച് ഒരു മാസക്കാലം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പുതുറ വിഭവങ്ങളും മറ്റുള്ളവർക്കുള്ള ഭക്ഷണങ്ങളും ഒരുക്കിയിരുന്ന സിഎച്ച് സെൻറർ പെരുന്നാളിനും അവർക്കുള്ള പെരുന്നാൾ വിഭവമായി എത്തി. ജിദ്ദ കെഎംസിസിയുടെ സഹകരണത്തോടെയാണ് സി എച്ച് സെൻ്ററിൻ്റെ പെരുന്നാൾ ഭക്ഷണ വിതരണം. കക്ഷി രാഷ്ട്രീയ ജാതിമത ഭേദമന്യേ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന സി എച്ച് സെൻ്ററിൻ്റെ ഈ പുണ്യ പ്രവർത്തി ചെറിയ പെരുന്നാളിൻ്റെ മഹത്വത്തിന് പൂർണ്ണതയേകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *