പെരിന്തല്‍മണ്ണ നഗരസഭ ജോബ്‌ സ്‌റ്റേഷന്‍ ഉദ്‌ഘാടനം ചെയ്‌തു

Share to

Perinthalmanna Radio
Date: 01-04-2025

പെരിന്തല്‍മണ്ണ: തൊഴില്‍ അന്വേഷകരെ വിപുലമായ ക്യാമ്പയിന്‍ വഴി മൊബിലൈസ്‌ ചെയ്‌ത് മൂന്നുലക്ഷം പേര്‍ക്ക്‌ തൊഴിലും രണ്ട്‌ ലക്ഷം വിദ്യാര്‍ഥികള്‍ക്ക്‌ നൈപുണ്യ വികസനവും നല്‍കാന്‍ ലക്ഷ്യമിട്ട്‌ സംസ്‌ഥാന സര്‍ക്കാര്‍ ആരംഭിച്ച വിജ്‌ഞാനകേരളം പദ്ധതിക്ക്‌ പെരിന്തല്‍മണ്ണ നഗരസഭയില്‍ തുടക്കമായി.

നഗരസഭ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന ജോബ്‌ സ്‌റ്റേഷന്റെ ഉദ്‌ഘാടനം മുന്‍ ധനകാര്യ വകുപ്പ്‌ മന്ത്രി ഡോ. ടി.എം. തോമസ്‌ ഐസക്‌ നിര്‍വഹിച്ചു.
നഗരസഭ ചെയര്‍മാന്‍ പി. ഷാജി അധ്യക്ഷത വഹിച്ചു. തൊഴില്‍ അന്വേഷകരെയും തൊഴില്‍ ദാതാക്കളെയും പരസ്‌പരം ബന്ധപ്പെടുത്തുന്ന ഡിജിറ്റല്‍ വര്‍ക്ക്‌ ഫോഴ്‌സ് മാനേജ്‌മെന്റ്‌ സിസ്‌റ്റം എന്ന സമഗ്ര ഓണ്‍ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്‌ സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്‌. 19നും 59നും ഇടയ്‌ക്ക് പ്രായമുള്ള അഭ്യസ്‌തവിദ്യര്‍ക്ക്‌ അവരുടെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച്‌ ഈ ഓണ്‍ലൈന്‍ ഫ്‌ലാറ്റ്‌ഫോം മുഖേന രജിസ്‌റ്റര്‍ ചെയ്ാവുന്നതായണ്‌. നഗരസഭയിലെ 34 വാര്‍ഡുകളിലും കുടുംബശ്രീ എ.ഡി.എസിന്റെയും പ്രത്യേകം തെരഞ്ഞെടുക്കുന്ന എല്‍.ആര്‍.പിമാരുടെയും നേതൃത്വത്തില്‍ സര്‍വ്വേ നടത്തി ആവശ്യമുള്ള മുഴുവന്‍ ആളുകളെയും രജിസ്‌റ്റര്‍ ചെയ്യും. അതോടൊപ്പം തന്നെ തൊഴില്‍ദാതാക്കളും അവര്‍ക്ക്‌ ആവശ്യമുള്ള തൊഴിലുകളുടെ കൃത്യമായ യോഗ്യതയും, തൊഴില്‍ സ്‌ഥലവും, ശമ്ബളവും എല്ലാം ഈ ഫ്‌ലാറ്റ്‌ഫോമില്‍ ലഭ്യമാക്കിയിട്ടുണ്ട്‌.
അപേക്ഷിച്ചവരുടെ യോഗ്യതയും മറ്റു വിവരങ്ങളും പരിശോധിച്ചു അനുയോജ്യമെങ്കില്‍ അഭിമുഖത്തിന്‌ അവസരം നല്‍കും. അഭിമുഖം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ തൊഴില്‍ നല്‍കുന്നു. ഇത്തരത്തില്‍ സംസ്‌ഥാനത്തുടനീളം ഈ വര്‍ഷം മൂന്നുലക്ഷം തൊഴില്‍ ലഭ്യമാക്കാന്‍ കഴിയും.

രജിസ്‌റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ പരിശീലനവും മറ്റു സാങ്കേതിക സൗകര്യങ്ങളും നഗരസഭ ഒരുക്കും. സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ അമ്ബിളി മനോജ്‌, മുണ്ടുമ്മല്‍ ഹനീഫ, മന്‍സൂര്‍ നെച്ചിയില്‍, നഗരസഭാ സെക്രട്ടറി ജി. മിത്രന്‍, സിറ്റി മിഷന്‍ മാനേജര്‍ സുബൈറുല്‍ അവറാന്‍, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ എം.കെ. ശ്രീധരന്‍, ജനകീയ ആസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ എ. ശ്രീധരന്‍, ഡി.ആര്‍.പിമാരായ കിനാതിയില്‍ സാലിഹ്‌, കെ.പി. ജയേന്ദ്രന്‍, യുവജന ക്ഷേമ ബോര്‍ഡ്‌ പ്രതിനിധി ഹരിമോന്‍, ഇന്റേണലുകളായ പി.എം. ശ്രീകാന്ത്‌, കെ.ആര്‍. ശ്രുതി, കൗണ്‍സര്‍മാര്‍, സി.ഡി.എസ്‌. അംഗങ്ങള്‍, സാക്ഷരത പ്രേരക്‌മാര്‍, ഹരിത കര്‍മ്മസേന പ്രതിനിധികള്‍ പ്രസംഗിച്ചു. വൈസ്‌ ചെയര്‍പേഴ്‌സണ്‍ എ. നസീറ സ്വാഗതവും കുടുംബശ്രീ സി.ഡി.എസ്‌. പ്രസിഡന്റ്‌ വി.കെ. വിജയ നന്ദിയും പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *