തിരഞ്ഞെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വേതനത്തോട് കൂടിയ അവധി

Share to


Perinthalmanna Radio
Date: 01-04-2026

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ദിനമായ ഏപ്രില്‍ ഒന്‍പതിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും വേതനത്തോടുകൂടിയ അവധി അനുവദിച്ചു. ലേബര്‍ കമ്മീഷണര്‍ സഫ്‌ന നസറുദീന്‍ പുറത്തിറക്കിയ ഉത്തരവിലാണ് ഇത് വ്യക്തമാക്കുന്നത്. ഷോപ്‌സ് ആന്‍ഡ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്. ഐടി, വ്യവസായ, പ്ലാന്റേഷന്‍, നിര്‍മാണ മേഖലകളിലെ തൊഴിലാളികള്‍ക്കും ഈ അവധി ലഭിക്കും.

അവധി അനുവദിക്കുന്നതിന്റെ പേരില്‍ ജീവനക്കാരുടെ വേതനം കുറയ്ക്കുകയോ വെട്ടിക്കുറക്കുകയോ ചെയ്യാന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. അവധി അനുവദിക്കാത്ത പക്ഷം തൊഴിലാളികള്‍ക്ക് വേതനം നല്‍കേണ്ടതുണ്ടെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം, ജോലിയുടെ സ്വഭാവം കാരണം അവധി നല്‍കുന്നത് സ്ഥാപനത്തിന് ഗുരുതരമായ നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തില്‍, ജീവനക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിനായി പ്രത്യേക അനുമതി നല്‍കണം. മറ്റൊരു മണ്ഡലത്തില്‍ വോട്ടുള്ള ദിവസവേതന, കാഷ്വല്‍, കോണ്‍ട്രാക്ട് തൊഴിലാളികള്‍ക്കും വേതനത്തോടുകൂടിയ അവധിക്ക് അര്‍ഹതയുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *