
Perinthalmanna Radio
Date: 01-06-2024
അങ്ങാടിപ്പുറം: 40 വർഷത്തിലേറെയായി അറ്റകുറ്റപ്പണികളോ, മറ്റു ടാറിംഗ് പ്രവൃത്തികളോ നടത്താതെ കാല്‍നട പോലും ദുസ്സഹമായി തീർന്നിരിക്കുകയാണ് ഗുഡ് ഷെഡ് (എഫ് സിഐ റോഡ് ) റോഡില്‍. അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പടുത്തി പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്താനുള്ള പ്രാഥമിക നടപടികള്‍ മാസങ്ങള്‍ക്ക് മുമ്ബ് റെയില്‍വേ ഏറ്റെടുത്തിരുന്നുവെങ്കിലും മറ്റു നടപടികളൊന്നുമായില്ല.
അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലെ രണ്ടാംഘട്ട പ്രവൃത്തികള്‍ തുടങ്ങുന്നതോടുകൂടി ഈ റോഡിന്‍റെ നിർമാണ പ്രവൃത്തികളും ആരംഭിക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. പെരിന്തല്‍മണ്ണ ഭാഗത്തുനിന്നും യാത്രക്കാർക്ക് അനായാസം പോകാനും വരുവാനും ഏറെ പ്രയോജനകരമായ റോഡാണിത്. എഫ്സിഐ ഗോഡൗണിലേക്ക് അരികയറ്റി പോകുന്ന ലോറികള്‍ ഇതുവഴിയാണ് വന്നും പോയും കൊണ്ടിരിക്കുന്നത്. പത്ത് മീറ്റർ വീതിയില്‍ കോണ്‍ക്രീറ്റ് റോഡാണ് റെയില്‍വേ രണ്ടാം ഘട്ടത്തില്‍ ഈ റോഡിന്ന് വേണ്ടി വിഭാവനം ചെയ്തിരിക്കുന്നത്.
റോഡിന്‍റെ മധ്യത്തിലൂടെ ഡിവൈഡറും ഉണ്ടാകും. റെയില്‍വെ സ്റ്റേഷനില്‍ നിലവില്‍ ഫ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന ഓവർ ബ്രിഡ്ജിലേക്ക് എത്തിപ്പെടാൻ സൗകര്യപ്പെടുംവിധമാണ് റോഡ് നവീകരിക്കുക. ഇതിലൂടെ സ്റ്റേഷനിലേക്ക് എത്തുന്നവർക്ക് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തും. ഗുഡ് ഷെഡ് റോഡിന്‍റെ നിർമാണ പ്രവൃത്തികള്‍ പൂർത്തിയാകുന്നതോടെ പെരിന്തല്‍മണ്ണ ,കോഴിക്കോട് ഭാഗങ്ങളില്‍ നിന്നും വന്നു പോകുന്ന യാത്രക്കാർക്ക് ഏറെ സൗകര്യമാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
