ഡ്യൂപ്ലിക്കേറ്റ് ആര്‍.സി ലഭിക്കാൻ ഇനി പൊലീസ് സർട്ടിഫിക്കറ്റ് വേണ്ട

Share to

Perinthalmanna Radio
Date: 01-06-2024

വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പിന് (ആർ.സി) പൊലീസ് റിപ്പോർട്ട്​ ഒഴിവാക്കി ഗതാഗത വകുപ്പ്​. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

നിലവില്‍ ആര്‍.സിയുടെ ഡ്യൂപ്ലിക്കേറ്റിന്​ പൊലീസ് സ്‌റ്റേഷനില്‍നിന്നുള്ള ലോസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്നു. ആര്‍.സി കാണാതായെന്നും വീണ്ടെടുക്കുക സാധ്യമല്ലെന്നുമാണ് പൊലീസ് സാക്ഷ്യപ്പെടുത്തി നൽകേണ്ടിയിരുന്നത്​. ഈ നടപടിക്രമമാണ്​ ഒഴിവാക്കിയത്​.

പത്രപരസ്യം നല്‍കിയ അതിന്റെ പകര്‍പ്പ് ഹാജരാക്കി ആര്‍.സി പകര്‍പ്പിന് അപേക്ഷിക്കാം. വാഹന രജിസ്‌ട്രേഷന്‍ രേഖകള്‍ ഓണ്‍ലൈനില്‍ ലഭ്യമായതിനാല്‍ അസ്സല്‍ പകര്‍പ്പുകളുടെ ഉപയോഗം കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പകര്‍പ്പ് എടുക്കാനുള്ള നടപടിക്രമം ലഘൂകരിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *