പെരിന്തൽമണ്ണയിൽ രണ്ടിടത്ത് പുലിയെ കണ്ടതായി നാട്ടുകാർ

Share to


Perinthalmanna Radio
Date: 01-07-2025

പെരിന്തൽമണ്ണ: നഗര പരിസരത്ത് രണ്ടിടങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ. പാണമ്പി ഇടിഞ്ഞാടി ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്തിനു സമീപവും വലമ്പൂരിലുമാണ് ഇന്നലെ പുലിയെ കണ്ടതായി പറയുന്നത്. ഇടിഞ്ഞാടിയിൽ രാജന്റെ വീട്ടിൽനിന്ന് 2 ആട്ടിൻകുട്ടികളെ കാണാതായിട്ടുണ്ട്. പരിസരത്ത് പുലിയെന്ന് സംശയിക്കുന്ന ജീവിയുടെ കാലടയാളം കണ്ടതായി പറയുന്നു.

വലമ്പൂരിൽ ഇന്നലെ വൈകിട്ട് റോഡിനു സമീപത്തെ മതിലിനു മുകളിൽ കയറി ഓടിമറഞ്ഞതായാണു പറയുന്നത്. ഇവിടെ തിരച്ചിൽ നടത്തിയെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായില്ല.

പുലി ഓടിമറഞ്ഞതായി പറയുന്ന ഭാഗത്ത് ഏക്കറുകളോളം കാടുപിടിച്ചു കിടക്കുന്ന മേഖലയാണ്. ഇത് വെട്ടിത്തെളിക്കുന്നതിന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *