
Perinthalmanna Radio
Date: 01-08-2025
പെരിന്തൽമണ്ണ: പുലാമന്തോൾ ബസ് സ്റ്റാൻഡിൽ ബസുകൾ കയറണമെന്ന അധികൃതരുടെ നിർദേശം നടപ്പാക്കിയതോടെ സംഘർഷം. ഇതു സംബന്ധിച്ച ഹൈക്കോടതി ഉത്തരവനുസരിച്ചാണ് ഇന്നലെ പൊലീസ്, മോട്ടോർ വാഹന വകുപ്പ്, പഞ്ചായത്ത് നിരീക്ഷണ നിർദേശം നൽകിയത്. രാവിലെ ബസുകൾ സ്റ്റാൻഡിൽ കയറിയെങ്കിലും പകരം ഒരു കിലോമീറ്റർ അകലെയുള്ള പുലാമന്തോൾ അകലെയുള്ള സ്റ്റോപ്പ് ഒഴിവാക്കി. ഇതോടെ ഉച്ചയോടെ നാട്ടുകാരും വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളുമെല്ലാം സംഘടിച്ച് ബസുകൾ തടഞ്ഞു. പുലാമന്തോളിലും ബസുകൾ നിർത്തണമെന്നതായിരുന്നു ആവശ്യം. ഇതോടെ പെരിന്തൽമണ്ണ–പട്ടാമ്പി റൂട്ടിൽ ബസുകൾ സർവീസ് നിർത്തിവച്ചു. റോഡരികിൽതന്നെ ബസുകൾ നിർത്തിയതോടെ പുലാമന്തോൾ ടൗൺ കുരുക്കിലായി.
2007 മേയ് മാസത്തിൽ ഉദ്ഘാടനം ചെയ്ത ബസ് സ്റ്റാൻഡിൽ ആദ്യ കാലത്ത് ബസുകൾ കയറിയിരുന്നു. എന്നാൽ പിന്നീട് സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗത്തെ വീതിക്കുറവും സൗകര്യക്കുറവും പെരിന്തൽമണ്ണ–പട്ടാമ്പി റോഡിൻ്റെ തകർച്ചയും ഓടിയെത്തുന്നതിനുള്ള സമയക്കുറവും കാണിച്ച് ബസുകൾ സ്റ്റാൻഡിൽ കയറുന്നത് ഒഴിവാക്കുകയായിരുന്നു. വിഷയം ഹൈക്കോടതിയിലെത്തിയതാണ് സ്റ്റാൻഡിൽ ബസുകൾ കയറണമെന്ന് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടത്. കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പുലാമന്തോൾ പഞ്ചായത്ത് പ്രസിഡൻ്റ് പി.സൗമ്യ കലക്ടർ, ആർടിഒ എന്നിവർക്ക് കത്ത് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പൊലീസ്–മോട്ടർ വാഹന നിർമാണ വകുപ്പ് യോഗം ചേർന്നാണ് ഉത്തരവിറക്കിയത്.
പുലാമന്തോൾ 3 റോഡുകളിൽ നിലവിൽ ബസ് വെയ്റ്റിങ് ഷെഡുകളില്ല. ഈ സാഹചര്യത്തിലാണ് എല്ലാ സൗകര്യങ്ങളും ഉള്ള ബസ് സ്റ്റാൻഡ് ഉപയോഗിക്കാനുള്ള നടപടി സ്വീകരിച്ചതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. സമയം പുലാമന്തോൾ അതേ പഴയ സ്റ്റോപ്പുകൾ നിലനിർത്തുമെന്നും അവർ പറഞ്ഞു. കോടതിയും പോസ്റ്റ് ഓഫീസും സബ് ട്രഷറിയും അക്ഷയ സെൻ്ററും ത്രിവേണി–സപ്ലൈകോ സൂപ്പർ മാർക്കറ്റും പൊലീസ് എയ്ഡ് പോസ്റ്റുമെല്ലാം ഇവിടെയാണ് പ്രവർത്തിക്കുന്നത്. 52 സെൻ്റോളം വരുന്ന സ്ഥലമാണ് ബസ് സ്റ്റാൻഡിനായി ഉള്ളത്. ഇതിൽ കംഫർട്ട് സ്റ്റേഷനും പൊലീസ് എയ്ഡ് പോസ്റ്റും എല്ലാം ഉൾപ്പെടും.
ബസുകൾ കയറണമെന്ന നിർദ്ദേശം നടപ്പാക്കുന്നതിൻ്റെ ഭാഗമായി ഇന്നലെ പെരിന്തൽമണ്ണ ഡിവൈഎസ്പി എ.പ്രേംജിത്ത്, എസ്ഐ ശ്രീനിവാസൻ, എവിഎം എം.പി.മുകേഷ്, പഞ്ചായത്ത് സെക്രട്ടറി എ.എസ്.കൃഷ്ണകുമാർ തുടങ്ങിയവരും എത്തിയിരുന്നു. ബസ് സ്റ്റാൻഡ് കോംപ്ലക്സ് കമ്മിറ്റി ഭാരവാഹികളായ പി.ടി.ഹനീഫ, കെ.ടി.ജമാൽ, പാലൂർ ദേവദാസ് പണിക്കർ, കെ.മുഹമ്മദ് കുട്ടി, സി.വി.ദിവാക
