
Perinthalmanna Radio
Date: 01-11-2025
മങ്കട ∙കുഴികൾ നികത്തി കൈയ്യെടുക്കും മുൻപേ തിരൂർക്കാട്- ആനക്കയം റോഡിൽ വീണ്ടും വലിയ കുഴികൾ രൂപപ്പെട്ടു. രണ്ട് ആഴ്ച മുൻപാണ് വലിയ കുഴികൾ ബോളറും ടാറും ഉപയോഗിച്ച് നികത്തിയത്.
ഇതിനുമുകളിൽ ബേബി മെറ്റലും ടാറും ഉപയോഗിച്ച് ഒരു കോട്ടിങ് കൂടെ വരാനുണ്ടെന്ന് അധികൃത പറഞ്ഞെങ്കിലും അനുകൂല കാലാവസ്ഥയുണ്ടായിട്ടും റോഡ് നിർമാണം നടന്നില്ല.
98 ലക്ഷം രൂപയാണ് 14 കിലോമീറ്റർ വരുന്ന തിരൂർക്കാട് ആനക്കയം റോഡ് അറ്റകുറ്റപ്പണികൾക്കായി നീക്കിവച്ചിരിക്കുന്നത്.
15 വർഷം മുൻപ് നവീകരണം നടന്ന റോഡിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി അറ്റകുറ്റപ്പണികൾ മാത്രമാണ് നടക്കുന്നത്. ഇവയെല്ലാം ഒറ്റ മഴയിൽ തകരും.
16 കോടി രൂപ എസ്റ്റിമേറ്റ് ഇട്ട് കഴിഞ്ഞ രണ്ടു വർഷങ്ങളായി പണത്തിന് കാത്തിരിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ പകപോക്കൽ കാരണമാണ് റോഡിന് പണം വകയിരുത്താത്തത് എന്നാണ് ആരോപണം. കഴിഞ്ഞ രണ്ടുവർഷമായി ബജറ്റിൽ 100 രൂപ ടോക്കൺ പ്രൊവിഷൻ മാത്രമാണ് വെക്കാറുള്ളത്.
കുഴിയടക്കൽ മാത്രം പോരെന്നും നവീകരണത്തിനുള്ള തുക ഉടൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഒട്ടേറെ സമര പരിപാടികൾ നടന്നെങ്കിലും ബന്ധപ്പെട്ടവർക്ക് ഒരു കുലുക്കവുമില്ല.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
