കാദറലി ഫുട്ബോൾ ടൂർണമെന്റിന്റെ സീസൺടിക്കറ്റ് വിതരണോദ്ഘാടനം ചെയ്തു

Share to

Perinthalmanna Radio
Date: 01-12-2024

പെരിന്തൽമണ്ണ : 52-ാമത് കാദറലി ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ഡിസംബർ 20 മുതൽ പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. ടൂർണമെന്റിന്റെ സീസൺ ടിക്കറ്റുകളുടെ വിതരണ ഉദ്ഘാടനം പെരിന്തൽമണ്ണ ഡി.വൈ.എസ്.പി. ടി.കെ. ഷൈജു നിർവഹിച്ചു. റംഷാദ്, എം. മുഹമ്മദ് അലി, ചട്ടിപ്പാറ മുഹമ്മദലി, പച്ചീരി ഫാറൂഖ്, മണ്ണിൽ ഹസ്സൻ, എച്ച്. മുഹമ്മദ് ഖാൻ, മണ്ണേങ്ങൽ അസീസ്, യൂസഫ് രാമപുരം തുടങ്ങിയവർ സംസാരിച്ചു. 900 രൂപയാണ് ടിക്കറ്റ് നിരക്ക്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *