
Perinthalmanna Radio
Date: 01-12-2025
ന്യൂഡൽഹി: പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്.
അതേസമയം ഗാർഹിക എൽ.പി.ജി സിലിണ്ടർ വില കുറക്കാൻ എണ്ണക്കമ്പനികൾ തയ്യാറായിട്ടില്ല. ഗാർഹിക സിലിണ്ടറിന് ഏറ്റവും ഒടുവിൽ വില പരിഷ്കരിച്ചത് 2024 മാർച്ച് എട്ടിനാണ്. തുടർച്ചയായ രണ്ടാം മാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ എൽ.പി.ജി സിലിണ്ടറിന്റെ വില കുറച്ചത്.
നവംബർ ഒന്നിന് വാണിജ്യ എൽ.പി.ജി സിലിണ്ടറിന് 5 രൂപ കുറച്ചിരുന്നു. പുതുക്കിയ വില ഇന്ന് പ്രാബല്യത്തിൽ വരും. കൊച്ചിയിൽ 1,587 രൂപ, തിരുവനന്തപുരത്ത് 1,608 രൂപ. കോഴിക്കോട്ട് 1,619.5 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.
വലിയ തോതിൽ വില കുറഞ്ഞിട്ടില്ലെങ്കിലും വാണിജ്യ എൽ.പി.ജി സിലിണ്ടർ വില കുറച്ച തീരുമാനം ഹോട്ടൽ, റസ്റ്ററന്റ്, തട്ടുകടകൾ തുടങ്ങിയവർക്ക് ആശ്വാസം നൽകുന്ന നടപടിയാണ്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
