
Perinthalmanna Radio
Date: 02-01-2026
പെരിന്തൽമണ്ണ : നിയോജക മണ്ഡലത്തിലെ ഭരണ സാരഥികൾക്ക് പുതുവത്സര ദിനത്തിൽ സ്വീകരണം ഒരുക്കി നജീബ് കാന്തപുരം എംഎൽഎ. നിയോജക മണ്ഡലത്തിലെ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാർക്കും, നഗരസഭ അധ്യക്ഷയ്ക്കും, ഉപാധ്യക്ഷനുമാണ് സ്വീകരണം നൽകിയത്.
സ്വീകരണ പരിപാടിയിൽ നജീബ് കാന്തപുരം എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. ഓരോ വോട്ടും ജനങ്ങൾ നൽകുന്ന അംഗീകാരവും വിശ്വാസവുമാണെന്നും മികച്ച പ്രവർത്തനങ്ങളിലൂടെയാണ് ഇതിനെല്ലാം മറുപടി നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാധ്യക്ഷ സുരയ്യ പച്ചീരി, വൈസ് ചെയർമാൻ എം.ബി.ഫസൽ മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ, വൈസ് പ്രസിഡന്റ് സി.കെ.ഹാരിസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരായ റസീന മുജീബ്, അജിത് പ്രസാദ്, ഷാഹിന മോൾ, ഭാരതി, സുധ, ഹസീബ് വളപുരം, സുലൈഖ കരിമ്പന, പുഞ്ചിരി മജീദ്, ഹുസ്സയിൻ കളപ്പാടൻ, ദിവ്യ മൂത്തേടത്ത്, ആയിശ മേക്കോട്ടിൽ, അപ്പു എന്നിവർ പ്രസംഗിച്ചു. കേക്ക് മുറിച്ച് പുതുവത്സരം ആഘോഷിച്ചു. എൽഎയുടെ വക എല്ലാവർക്കും പുതുവത്സര സമ്മാനവും നൽകി.
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
