
Perinthalmanna Radio
Date: 02-01-2025
———————————————–
This News Sponsored by
———————————————
ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ
▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം
▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്
▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും
▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.
▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.
▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ
▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 100% പഞ്ഞിക്കിടകൾ നിർമ്മിച്ചു നൽകുന്നു
കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക
ഭാരത് ബെഡ് എംപോറിയം
Opp. Market City
Calicut Road,
Perinthalmanna
9961902864, 9142382318
———————————————
പട്ടിക്കാട് ∙ ജാമിഅ നൂരിയ്യ അറബിയ്യയുടെ 62-ാം വാർഷിക, 60-ാം സനദ്‌ദാന സമ്മേളനത്തിനു പ്രൗഢമായ തുടക്കം. ജാമിഅ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പതാക ഉയർത്തിയതോടെയാണ് അഞ്ചു ദിവസത്തെ പരിപാടികൾക്കു തുടക്കമായത്. ഉറുദു കവിയും എഐസിസി ന്യൂനപക്ഷ വകുപ്പ് ചെയർമാനുമായ ഇമ്രാൻ പ്രതാപ്ഗഡി എംപി ഉദ്ഘാടനം ചെയ്തു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
ജാമിഅ പ്രിൻസിപ്പൽ കെ.ആലിക്കുട്ടി മുസല്യാർ, വൈസ് പ്രസിഡന്റ് കോട്ടുമല മൊയ്തീൻകുട്ടി മുസല്യാർ, പി.അബ്ദുൽ ഹമീദ് എംഎൽഎ, നജീബ് കാന്തപുരം എംഎൽഎ, എൻ.ഷംസുദ്ദീൻ എംഎൽഎ, യു.എ.ലത്തീഫ് എംഎൽഎ, ഗൾഫാർ പി.മുഹമ്മദാലി, നെല്ലറ ഷംസുദ്ദീൻ, പാതിരമണ്ണ അബ്ദുറഹിമാൻ ഫൈസി, ഏലംകുളം ബാപ്പു മുസല്യാർ, പുത്തനഴി മൊയ്തീൻ ഫൈസി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഇബ്രാഹിം ഫൈസി തിരൂർക്കാട് തുടങ്ങിയവർ പ്രസംഗിച്ചു. ജാമിഅയുടെ പ്രധാന വാഖിഫ് കെ.വി.ബാപ്പു ഹാജിയുടെ മഖ്ബറ സിയാറത്തിനു കോഴിക്കോട് വലിയ ഖാസി അബ്ദുന്നാസർ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വം നൽകി. സമ്മാന വിതരണം ഹംദുല്ല സഈദ് എംപി ഉദ്ഘാടനം ചെയ്തു.
കലക്ടർ വി.ആർ.വിനോദ് സമ്മാനങ്ങൾ നൽകി. മജ്‌ലിസുന്നൂർ വാർഷിക സംഗമം ഇന്ന് വൈകിട്ട് 6.30ന് നടക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിയും ഏലംകുളം ബാപ്പു മുസല്യാരും പ്രസംഗിക്കും. അൽ മുനീർ വാർഷികപ്പതിപ്പ് ബാബു പറമ്പൂർ ഏറ്റുവാങ്ങും. ജാമിഅ വിദ്യാർഥികൾക്ക് ജാമിഅ യുഎഇ നാഷനൽ കമ്മിറ്റി ഏർപ്പെടുത്തിയ സ്‌കോളർഷിപ് പദ്ധതിയുടെ ഉദ്ഘാടനം സദസ്സിൽ നടക്കും. 9.30ന് മുന്നേറ്റം സംഘടനാ ക്യാംപ് സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസല്യാർ ഉദ്ഘാടനം ചെയ്യും.
രണ്ടിന് തഖദ്ദും സംഗമം സമസ്ത വൈസ് പ്രസിഡന്റ് നെല്ലായ കുഞ്ഞിമുഹമ്മദ് മുസല്യാരും 4.30ന് നടക്കുന്ന ഉമ്മുൽ മദാരിസ് വെൽവിഷേഴ്സ് മീറ്റ് കോട്ടുമല മൊയ്തീൻ കുട്ടി മുസല്യാരും ഉദ്ഘാടനം ചെയ്യും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
