
Perinthalmanna Radio
Date: 02-02-2025
മലപ്പുറം: കേന്ദ്ര ബജറ്റില്‍ ജില്ലക്കും നിരാശ മാത്രം ബാക്കി. റെയില്‍വേ വികസനം, പെരിന്തല്‍മണ്ണ അലീഗഢ് കാമ്പസ് വികസനം, കരിപ്പൂർ വിമാനത്താവള വികസനം, തീരദേശ വികസനം, വന്യജീവി ആക്രമണം തടയല്‍, പുതിയ നൂതന പദ്ധതികള്‍ എന്നിവക്കൊന്നും കാര്യമായ പ്രഖ്യാപനങ്ങളില്ല.
മൂന്ന് ലോക്സഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മലപ്പുറത്തിന് മുൻ വർഷങ്ങളിലും ഇതേ സ്ഥിതിയായിരുന്നു. പൊന്നാനി, മലപ്പുറം, വയനാട് മണ്ഡലങ്ങളെല്ലാം അല്പം പ്രതീക്ഷയോടെയായിരുന്നു ബജറ്റിനെ നോക്കിയിരുന്നത്. ജില്ലയുടെ വിവിധ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി 2024 നവംബർ-ഡിസംബർ മാസങ്ങളില്‍ തന്നെ എം.പിമാർ കേന്ദ്രത്തിന് നിർദേശങ്ങളും സമർപ്പിച്ചിരുന്നു. ഇതില്‍നിന്ന് പ്രധാനപ്പെട്ടത് പോലും പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് എം.പിമാർ അറിയിച്ചു. നിലവില്‍ മലയോര മേഖലയില്‍ വന്യജീവി സംഘർഷം കാരണം ജനം പൊറുതി മുട്ടിയിരിക്കുകയാണ്.
നിരന്തരമുള്ള ആക്രമണം കാരണം ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം വരെയുണ്ട്. എന്നാല്‍ പ്രഖ്യാപനത്തില്‍ ഇവ ഉള്‍പ്പെട്ടില്ല. ജില്ലയിലെ തീരദേശ മേഖലയുടെ വികസനത്തിന് യാതൊരു പ്രഖ്യാപനും ഇടം പിടിച്ചിട്ടില്ല. ജില്ലയോടും സംസ്ഥാനത്തോടുമുള്ള അവഗണനക്കെതിരെ ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ഡോ. എം.പി. അബ്ദുസമദ് സമദാനി, പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ തുടങ്ങിയവർ രംഗത്തെത്തി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
