
Perinthalmanna Radio
Date: 02-02-2026
അങ്ങാടിപ്പുറം: പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നു യാത്ര തുടങ്ങുന്ന രണ്ട് ട്രെയിനുകളുടെ സർവീസിൽ ഇന്നും നാളെയും താൽക്കാലിക മാറ്റം.
∙ പാലക്കാട് ജംക്‌ഷനിൽ നിന്ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന പാലക്കാട് ജംക്‌ഷൻ– നിലമ്പൂർ റോഡ് പാസഞ്ചർ (56607) ട്രെയിൻ ഇന്നു രാവിലെ 7.05നു ഷൊർണൂർ ജംക്‌ഷനിൽ നിന്നാണ് പുറപ്പെടുക. പാലക്കാട് ജംക്‌ഷൻ മുതൽ ഷൊർണൂർ വരെയുള്ള സർവീസ് റദ്ദാക്കി.
ഈ ട്രെയിൻ നാളെ രാവിലെ 6.44ന് ഒറ്റപ്പാലത്തു നിന്നാണ് യാത്ര ആരംഭിക്കുക. പാലക്കാട് ജംക്‌ഷനിൽ നിന്ന് ഒറ്റപ്പാലം വരെയുള്ള സർവീസ് റദ്ദാക്കി.
∙ പാലക്കാട് ജംക്‌ഷൻ– എറണാകുളം ജംക്‌ഷൻ മെമു (66609) ട്രെയിൻ ഇന്നു രാവിലെ 7.57ന് ഒറ്റപ്പാലം സ്റ്റേഷനിൽ നിന്നാണ് യാത്ര ആരംഭിക്കുക. പാലക്കാട് ജംക്‌ഷൻ മുതൽ ഒറ്റപ്പാലം വരെയുള്ള സർവീസ് റദ്ദാക്കി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
