
Perinthalmanna Radio
Date: 02-02-2026
പെരിന്തൽമണ്ണ: മിക്ക ദിവസങ്ങളിലും ബസുകൾ തകരാറിലാകുന്നതു മൂലം പെരിന്തൽമണ്ണയിൽ നിന്ന് വെട്ടത്തൂർ, അലനല്ലൂർ വഴി തിരുവിഴാംകുന്ന് റൂട്ടിലോടുന്ന കെഎസ്ആർടിസി യാത്രക്കാരെ പെരുവഴിയിലാക്കുന്നതായി പരാതി. പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നുള്ള ഏക ഓർഡിനറി സർവീസാണ് ഇത്. യാത്രക്കാർ പല ദിവസങ്ങളിലും വഴിയിൽ കുടുങ്ങിപ്പോവുകയാണ്.
ജനപ്രിയവും ലാഭകരവുമായ ഈ റൂട്ടിൽ 3 ബസുകൾ ഇരുവശത്തേക്കുമായി 25 ലേറെ തവണ സർവീസ് നടത്തുന്നുണ്ട്. ഒരു മാസത്തോളമായി ബ്രേക്ക്‌ഡൗൺ തുടർക്കഥയാണ്. ഇവിടേക്ക് സർവീസ് നടത്തിയിരുന്ന ബസുകൾ ശബരിമല സീസൺ സർവീസിനു വേണ്ടി അയച്ചതോടെ പകരമെത്തിയ ബസുകൾക്കാണു പ്രതിസന്ധി. സീസൺ കഴിഞ്ഞു മറ്റെല്ലാ ഡിപ്പോകളിലും ബസുകൾ തിരിച്ചെത്തിയെങ്കിലും ഈ റൂട്ടിൽ പഴയ തകരാർ ബസുകൾ തന്നെ. ഏറെ വിദ്യാർഥികളും നിത്യ തൊഴിലാളികളും ഉൾപ്പെടെ ഒട്ടേറെപ്പേർ യാത്രക്കാരായുള്ള റൂട്ടിലേക്കു സ്ഥിരമായി തകരാറിലാകാത്ത ബസുകൾ അനുവദിക്കണമെന്ന് വെട്ടത്തൂർ– തിരുവിഴാംകുന്ന് കെഎസ്ആർടിസി യാത്രക്കാരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. ഈ ആവശ്യത്തിൽ അധികൃതർക്ക് നിവേദനം നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
