അങ്ങാടിപ്പുറം- വളാഞ്ചേരി റോഡ് നവീകരണം; 7 കോടി കൂടി അനുവദിച്ചു

Share to



Perinthalmanna Radio
Date: 02-03-2024

അങ്ങാടിപ്പുറം : പലയിടങ്ങളിലും പാടെ തകർന്നതു മൂലം യാത്രാ ക്ലേശം രൂക്ഷമായ അങ്ങാടിപ്പുറം– വളാഞ്ചേരി റോഡ് നവീകരിക്കുന്നതിന് 7 കോടി രൂപ കൂടി അനുവദിച്ചതായി മഞ്ഞളാംകുഴി അലി എംഎൽഎ അറിയിച്ചു. ശബരിമല വർക്ക് 2023–24 ൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. വെങ്ങാട് മുതൽ കൊളത്തൂർ വരെയുള്ള 4.5 കി.മീ.വരുന്ന ഭാഗമാണ് നവീകരിക്കുന്നത്. ഈ റോഡിന്റെ അങ്ങാടിപ്പുറം മുതൽ പാലച്ചോട് വരെ നവീകരിക്കുന്നതിന് 8 കോടി രൂപ മുൻപ് രണ്ടു ഘട്ടങ്ങളിലായി അനുവദിച്ചിരുന്നു. കൂടാതെ കൊളത്തൂരിൽ രണ്ട് പാലങ്ങൾ നിർമിക്കുന്നതിന് സെൻട്രൽ റോഡ് ഇൻഫ്രാസ്‌ട്രെക്‌ചർ ഫണ്ടിൽ നിന്ന് 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. റോഡിന്റെ കൊളത്തൂർ മുതൽ മാലാപറമ്പ് വരെയുള്ള ഭാഗവും പാടേ തകർന്ന നിലയിലാണ്. ഇതിന് നിലവിൽ ഫണ്ട് അനുവദിച്ചിട്ടില്ല. റോഡിന്റെ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് 5 കോടി രൂപ കൂടി ആവശ്യമാണ്. ഈ തുക കൂടി അനുവദിച്ച് നൽകാൻ പൊതുമരാമത്ത് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു. സാങ്കേതിക അനുമതിയും ടെൻഡർ നടപടികളും പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *