
Perinthalmanna Radio
Date: 02-03-2024
പെരിന്തൽമണ്ണ: വീട്ടുവളപ്പിൽ കാണപ്പെട്ട മൂർഖൻ പാമ്പിനെ പിടികൂടി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. മുട്ടുങ്ങൽ വായനശാലക്ക് സമീപം താമസിക്കുന്ന മുണ്ടക്കോട്ടിൽ മണി എന്നവരുടെ വീട്ടു വളപ്പിൽ മതിലിന് ഉള്ളിലാണ് പാമ്പിനെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ വാർഡ് കൗൺസിലർ പ്രവീണിനെ അറിയിക്കുകയും അദ്ദേഹം വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കേരള വനം വകുപ്പ് സർപ്പ റെസ്ക്യൂവറും യൂണിറ്റ് ഡെപ്യൂട്ടി ലീഡറുമായ ജബ്ബാർ ജൂബിലി, സെക്രട്ടറി ഫവാസ് മങ്കട, യൂണിറ്റ് പ്രവർത്തകനായ ഗിരീഷ് കീഴാറ്റൂർ എന്നിവർ സ്ഥലത്ത് എത്തുകയും പാമ്പിനെ പിടികൂടുകയും ആയിരുന്നു. പാമ്പിനെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുമെന്ന് പ്രവർത്തകർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
