
Perinthalmanna Radio
Date: 02-03-2024
പെരിന്തൽമണ്ണ: പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വീസസില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ജീപ്പാസ് മൂസ ഹാജി മെമ്മോറിയല്‍ ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ (ഞായര്‍) ഉച്ചക്ക് ശേഷം 2.30-ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ടി.പി. ശ്രീനിവാസന്‍ ഐ.എഫ്.എസ്(റിട്ട), പി.സി. ജാഫര്‍ ഐ.എ.എസ്, എം.പി. ജോസഫ് ഐ.എ.എസ്, ദിലീപ് കൈനിക്കര ഐ.എ.എസ് തുടങ്ങിയര്‍ പങ്കെടുക്കും.
ക്ലാസ് റൂം, ഹോസ്റ്റല്‍, റിസപ്ഷന്‍, പ്രയര്‍ ഹാള്‍, ടോയ്‌ലറ്റ് ബ്ലോക്ക്, മെന്ററിംഗ് റൂം, സിക്ക് റൂം, റീഡിംഗ് റൂം, ഫാക്കല്‍റ്റി റെസിഡന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള 15000 ചതുരശ്ര വിസ്തീര്‍ണ്ണത്തിലുള്ള കെട്ടിടമാണ് നിര്‍മ്മിച്ചത്. നിലവില്‍ അക്കാദമി പ്രവര്‍ത്തിക്കുന്ന മെയിന്‍ ബ്ലോക്കിന് സമീപത്ത് തന്നെയുള്ള ചെമ്പന്‍കുന്നില്‍ വാങ്ങിയ 37 സെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചത്. രാഷ്ട്രീയ, സാമൂഹ്യ, വ്യാപാര രംഗത്തെ പ്രതിനിധികള്‍ ജന പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
