കരിപ്പൂർ റെസ വിപുലീകണത്തിന് പ്രാഥമിക നടപടികൾ തുടങ്ങി

Share to

Perinthalmanna Radio
Date: 02-03-2024

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) വിപുലീകരണ ജോലിയുടെ പ്രാഥമിക നടപടികൾ ആരംഭിച്ചു. കരാർക്കമ്പനി പ്രതിനിധികൾ കരിപ്പൂരിൽ എത്തിത്തുടങ്ങി. ടെൻഡർ നൽകിയതിനു പിന്നാലെ, പ്രവൃത്തിക്കുള്ള അവാർഡ് നടപടികൾ പൂർത്തിയായിട്ടുണ്ട്. പ്രവൃത്തി തുടങ്ങുന്നതിനു മുന്നോടിയായി സ്കെച്ച് പരിശോധിക്കൽ, സ്ഥലം സന്ദർശിക്കൽ തുടങ്ങിയ പ്രാഥമിക നടപടികളാണ് ആരംഭിച്ചത്. നിർമാണജോലി ഉടൻ തുടങ്ങുമെന്നാണു സൂചന.റൺവേയുടെ രണ്ടറ്റങ്ങളിലും സുരക്ഷാ മേഖലയായ റെസ ദീർഘിപ്പിക്കുകയാണ് ജോലി.

അതിനായി പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിലായി 12.5 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്കു കൈമാറിയിരുന്നു. നിലവിൽ 2800 മീറ്റർ റൺവേയും രണ്ടറ്റങ്ങളിൽ 90 മീറ്റർ വീതം റെസയുമാണ് ഉള്ളത്. റെസ 240 മീറ്റർ വേണമെന്നാണു നിർദേശം. അതിനായി 150 മീറ്റർ വീതം ഇരു ഭാഗങ്ങളിലും ദീർഘിപ്പിക്കുന്ന ജോലിയാണ് ആരംഭിക്കുന്നത്. 19 മാസമാണ് കരാർ കമ്പനിക്ക് ജോലി തീർക്കാൻ അനുവദിച്ച സമയം.നിലവിൽ ഭൂമി ഏറ്റെടുത്ത ഭാഗങ്ങളിലെ വീടുകളിൽനിന്ന് താമസക്കാർ ഒഴിഞ്ഞു പോയിട്ടുണ്ട്. വൈദ്യുതി ബന്ധവും വിഛേദിച്ചു തുടങ്ങി. അവ പൊളിച്ചു നീക്കുന്ന ജോലികളും വൈകാതെ തുടങ്ങും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *