
Perinthalmanna Radio
Date: 02-03-2025
ഏലംകുളം: ഗ്രാമ പഞ്ചായത്തിലെ വയോജനങ്ങൾക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. പഞ്ചായത്തിലെ 16 വാർഡുകളിൽ നിന്നായി ഇരുന്നൂറോളം വയോജനങ്ങൾ യാത്രയിൽ പങ്കെടുത്തു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഉല്ലാസ യാത്രയിൽ വയോജന പദ്ധതികൾക്കുള്ള തുകയാണ് വിനിയോഗിച്ചത് മലമ്പുഴ പാലക്കാട് കോട്ട എന്നിവയാണ് സന്ദർശനം നടത്തിയത്. വയോജന ഗ്രാമസഭയിൽ പങ്കെടുത്ത ആളുകൾക്ക് മുൻഗണന നൽകുകയും ബാക്കിയുള്ള ആളുകളെ വിവിധ വാർഡുകളിൽ നിന്നുമാണ് തെരെഞ്ഞെടുത്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡന്റ് മറ്റു മെമ്പർമാർ, ഐ സി ഡി എസ് സൂപ്പർ വൈസർ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. ആശാ വർക്കർമാർ, ജെ.എച്ച്.ഐ, അങ്കണവാടി ജീവനക്കാർ, ഉൾപ്പെടെയുള്ള വളണ്ടിയർമാരും ആയിട്ടാണ് സംഘം മലമ്പുഴയിൽ എത്തിയത്. വീട്ടിൽ ഒതുങ്ങിക്കൂടുന്ന വയോജനങ്ങളുടെ മാനസിക ഉല്ലാസം ലക്ഷ്യമിട്ടാണ് യാത്ര സംഘടിപ്പിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
