തിരൂർക്കാട് പുളിയിലക്കുളം നവീകരണം തുടങ്ങി

Share to

Perinthalmanna Radio
Date: 02-04-2024

അങ്ങാടിപ്പുറം: തിരൂർക്കാട് അങ്ങാടിയിലെ ഏറ്റവും വലിയ സ്വാഭാവിക ജലസംഭരണിയായ പുളിയിലക്കുളം നവീകരണം തുടങ്ങി. കുളത്തിന്റെ മണ്ണും ചെളിയും മാറ്റി ഒരു വശത്തെ ഭിത്തി മുഴുവനായും കരിങ്കല്ലിൽ പുതുക്കിപ്പണിത് പടവുകൾ സ്ഥാപിച്ച് കൂടുതൽ സൗകര്യത്തോടെയുള്ള നവീകരണമാണ് നടക്കുന്നത്. എം.എൽ.എ. ഫണ്ട് 15 ലക്ഷം രൂപയും അങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപയും ഉപയോഗിച്ചാണ് പണി. പഞ്ചായത്തിലെ സ്കൂളുകളിലെ കുട്ടികൾക്കും സാധാരണജനങ്ങൾക്കും നീന്തൽ പഠിക്കുന്നതിനും കുളിക്കുന്നതിനും കൂടുതൽ സൗകര്യം ചെയ്യുക എന്നതുകൂടി ഇതിന്റെ ലക്ഷ്യമാണെന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കറുമൂക്കിൽ ഷബീർ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *