
Perinthalmanna Radio
Date: 02-04-2025
പെരിന്തൽമണ്ണ : ആനമങ്ങാട് കുന്നിന്മേൽ ഭഗവതീക്ഷേത്രത്തിലെ ഉത്സവദിവസം പോലീസിനെ സംഘംചേർന്ന് ആക്രമിച്ചെന്ന കേസിൽ പ്രതിയായ ആനമങ്ങാട് താണിക്ക പറമ്പിൽ ശ്രീജിത്തിനെ (28) പെരിന്തൽമണ്ണ പോലീസ് അറസ്റ്റുചെയ്തു.
കഴിഞ്ഞമാസം 24-ന് ഉത്സവദിനത്തിൽ വരവുകൾതമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടെ ചിലർ സംഘംചേർന്ന് കല്ലും വടിയുമായി പോലീസിനെ ആക്രമിച്ചതായാണ് കേസ്.
പെരിന്തൽമണ്ണ സ്റ്റേഷൻ ഇൻസ്പെക്ടർ സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം പട്ടാമ്പിയിൽനിന്നാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഈ കേസിൽ മുൻപ് ഏഴുപേരെ അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കണ്ടാൽ അറിയാവുന്ന അൻപതോളം പേർക്ക് എതിരേയാണ് കേസ് രജിസ്റ്റർ ചെയ്തത്.
എസ്ഐമാരായ ഷിജോ സി. തങ്കച്ചൻ, ഷാഹുൽഹമീദ്, നിതിൻ, എഎസ്ഐ അബ്ദുൽസലാം, സിപിഒ ജയേഷ് കാഞ്ഞിരം, പ്രശാന്ത് മഞ്ചേരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
