ഗതാഗത നിയമ ലംഘനത്തിൽ പിഴ അടയ്ക്കാനുണ്ടോ?  അദാലത്തുകളിൽ തീർപ്പാക്കാം

Share to

Perinthalmanna Radio
Date: 02-04-2025

പെരിന്തൽമണ്ണ : ഗതാഗത നിയമ ലംഘനങ്ങൾക്ക് പിടിക്കപ്പെട്ട് പോലീസോ മോട്ടോർ വാഹന വകുപ്പോ നൽകിയ ഇ-ചലാൻ പിഴകൾ അടയ്ക്കാൻ കഴിയാതിരുന്നവർക്കായി ജില്ലയിലെമ്പാടും പിഴയൊടുക്കൽ അദാലത്ത് വരുന്നു. ആറിടങ്ങളിലായി ആറുദിവസമാണ് അദാലത്തുകൾ. ഏപ്രിൽ മൂന്ന്, അഞ്ച്, ഏഴ്, എട്ട്, ഒൻപത്, 10 തീയതികളിൽ ജില്ലാ പോലീസും മോട്ടോർവാഹന വകുപ്പും (എൻഫോഴ്‌സ്‍മെന്റ് വിഭാഗം) സംയുക്തമായാണ് മെഗാ ഇ-ചലാൻ അദാലത്ത് നടത്തുന്നത്.

ഗതാഗത നിയമലംഘനങ്ങൾക്ക് പ്രോസിക്യൂഷൻ നടപടികൾ ശുപാർശചെയ്തത് ഒഴികെയുള്ളവയ്ക്ക് അദാലത്തിൽ പിഴയടയ്ക്കാം. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ നടത്തുന്ന ഇ-ചലാൻ അദാലത്തിൽ പൊതുജനങ്ങൾക്ക് നേരിട്ടെത്തി ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്, യുപിഐ ഉപയോഗിച്ച് പിഴ അടയ്ക്കാം.

അദാലത്ത് നടത്തുന്ന സ്ഥലവും തീയതിയും

▪️ താനൂർ ഡിവൈഎസ്‍പി ഓഫീസ്-മൂന്ന്,
▪️തിരൂർ ഡിവൈഎസ്‍പി ഓഫീസ്-അഞ്ച്,
▪️ കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ-ഏഴ്,
▪️ നിലമ്പൂർ ഡിവൈഎസ്‍പി ഓഫീസ്-എട്ട്,
▪️ പെരിന്തൽമണ്ണ ഡിവൈഎസ്‍പി ഓഫീസ്-ഒൻപത്,
▪️ മലപ്പുറം ട്രാഫിക് എൻഫോഴ്‌സ്‍മെന്റ് യൂണിറ്റ്-10.
ഫോൺ: 0483-2734837, 9497921613, 9188963110.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *