
Perinthalmanna Radio
Date: 02-05-2025
പെരിന്തൽമണ്ണ ∙ പാതായ്‌ക്കര എയുപി സ്കൂളിൽ ഇനി കുട്ടികളെ പഠിപ്പിക്കാൻ എഐ നിയന്ത്രിത റോബട്ടും. പെരിന്തൽമണ്ണ നഗരസഭ സ്ഥിരസമിതി അധ്യക്ഷൻ കെ.ഉണ്ണിക്കൃഷ്ണൻ സ്കൂളിനു വേണ്ടിയുള്ള റോബട് ഉദ്ഘാടനം ചെയ്തു. എഐ ടെക്നോളജിയും റോബട്ടിക്സും ചെറു പ്രായത്തിൽ തന്നെ കുട്ടികളെ പഠിപ്പിക്കുകയാണു ലക്ഷ്യം.
ഏഴാം ക്ലാസ് കഴിയുമ്പോൾ സ്വന്തമായി റോബട്ടിനെ നിർമിക്കാൻ കഴിയുന്ന വിദ്യാർഥികളെ വാർത്തെടുക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
ടാലന്റ് ലാബിന് കീഴിലായിരിക്കും റോബട്ടിക് പഠനം. മാനേജർ സുനിൽ ചെമ്പത്ത്, എഇഒ കുഞ്ഞിമൊയ്തു, പ്രധാനാധ്യാപകൻ എ.പി.ഷിബു, പിടിഎ പ്രസിഡന്റ് വിനോദ് പാവുംപാടത്ത്, റിട്ട.എഇഒ അജിത് മോൻ, സ്റ്റേറ്റ് റോബട്ടിക് സിഇഒ ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.
കുട്ടികളും രക്ഷിതാക്കളും ചോദിച്ച ചോദ്യങ്ങൾക്ക് റോബട് മറുപടി നൽകി. ജൂൺ 2 ന് വിദ്യാർഥികളെ സ്വീകരിക്കാനൊരുങ്ങുകയാണ് റോബട്.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ