പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ്: മലപ്പുറത്ത് പകുതിയിലധികം വിദ്യാര്‍ഥികള്‍ക്കും സീറ്റില്ല

Share to

Perinthalmanna Radio
Date: 02-06-2024

മലപ്പുറം: പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് കഴിഞ്ഞപ്പോള്‍ മലപ്പുറം ജില്ലയിലെ പകുതിയിലധികം വിദ്യാർഥികള്‍ക്കും സീറ്റില്ല. 82,425 കുട്ടികള്‍ അപേക്ഷിച്ചതില്‍ 36,385 വിദ്യാർഥികള്‍ക്കാണ് അലോട്ട്മെൻ്റ് ലഭിച്ചത്.

സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 49,664 മെറിറ്റ് സീറ്റുകളാണ് മലപ്പുറം ജില്ലയില്‍ ആകെയുള്ളത്. അപേക്ഷ നല്‍കിയത് 82,425 പേർ. ട്രയല്‍ അലോട്ട്മെൻ്റ് കഴിഞ്ഞപ്പോള്‍ 36,385 വിദ്യാർഥികള്‍ക്കാണ് സീറ്റ് ലഭിച്ചത്. സീറ്റുകള്‍ വർധിപ്പിക്കാത്ത സാഹചര്യത്തില്‍ 32,761 വിദ്യാർഥികള്‍ക്ക് മെറിറ്റ് സീറ്റില്‍ പഠിക്കാൻ കഴിയില്ല.

വി.എച്ച്‌.എസ്.ഇ, ഐ.ടി.ഐ, പോളിടെക്നിക്ക് സീറ്റുകള്‍ കൂട്ടിയാലും ഇരുപതിനായിരത്തോളം കുട്ടികള്‍ക്ക് സീറ്റില്ല. സർക്കാർ പുതിയ ബാച്ചുകള്‍ അനുവദിച്ചില്ലെങ്കില്‍ പണം നല്‍കി ബദല്‍ മാർഗങ്ങള്‍ തേടേണ്ട അവസ്ഥയിലാണ് വിദ്യാർഥികള്‍.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *