
Perinthalmanna Radio
Date: 02-06-2025
പെരിന്തല്‍മണ്ണ: ഷൊർണൂർ-നിലമ്പൂർ റെയില്‍വേ പാതയില്‍ കോട്ടയം എക്സ്പ്രസ് ട്രെയിനിന് കൂടുതല്‍ സ്റ്റോപ്പുകള്‍ ഉടനില്ല. കോവിഡ് കാലത്തിന് മുമ്പ് പാതയിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം കോട്ടയം എക്സ്പ്രസ് ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരുന്നു. അതേ സമയം ട്രെയിൻ ഷൊർണൂർ പിന്നിട്ടാല്‍ പഴയ സ്റ്റോപ്പുകളെല്ലാം പുനഃസ്ഥാപിച്ചിട്ടുണ്ട്.
പാതയിലെ വൈദ്യുതീകരണം പൂർത്തിയാക്കിയതിനാല്‍ ട്രെയിനുകളുടെ വേഗം വർധിക്കുകയും സമയം ഗണ്യമായി കുറയുകയും ചെയ്തിട്ടുണ്ട്. മേലാറ്റൂരിലെയും കുലുക്കല്ലൂരിലെയും പുതിയ ക്രോസിംഗ് സ്റ്റേഷനുകള്‍ കമ്മീഷൻ ചെയ്ത ശേഷം കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കാമെന്നാണ് അധികൃതരുടെ നിലപാട്.
ഇവ പൂർത്തിയാകാൻ ഇനിയും ഒരു വർഷത്തോളമെടുക്കും. എറണാകുളം-ഷൊർണൂർ മെമു നിലന്പൂരിലേക്ക് നീട്ടുന്നതിനുള്ള പദ്ധതിയിലാണ് പ്രതീക്ഷ. കഴിഞ്ഞ15 ന് പാലക്കാട് ഡിവിഷനില്‍ മേഖലയിലെ എംപിമാരുടെ യോഗം ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുടെ നേതൃത്വത്തില്‍ വിളിച്ചു ചേർത്തിരുന്നു. യാത്രക്കാർ ഏറെ പ്രതീക്ഷ പുലർത്തിയെങ്കിലും ബന്ധപ്പെട്ട ജനപ്രതിനിധികള്‍ ഈ യോഗത്തില്‍ പങ്കെടുത്തില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HmjAvybRN1r4v9ivlkw83g
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ