മഴ തിമിർത്തു പെയ്തിട്ടും ജൂണിൽ ജില്ലയിൽ  മഴക്കുറവ്

Share to



Perinthalmanna Radio
Date: 02-07-2025

മലപ്പുറം : മഴ തിമിർത്തു പെയ്തിട്ടും ജൂണിൽ ജില്ലയിൽ ലഭിച്ച മഴ സാധാരണ ലഭിക്കേണ്ടതിനെക്കാൾ കുറവെന്നു കാലാവസ്ഥാ വിഭാഗത്തിന്റെ കണക്ക്. തെക്കു പടിഞ്ഞാറൻ കാലവർഷം പതിവിലും നേരത്തേ തുടങ്ങിയിരുന്നു. ജൂൺ അവസാനിച്ചതോടെ മഴയുടെ ശക്തി കുറയുകയാണെന്നു കണക്കുകൾ കാണിക്കുന്നു. തിങ്കളാഴ്ച 24.8 മി.മീ. മഴ ലഭിക്കേണ്ടിടത്ത് 3.1 മി.മീ. മഴ മാത്രമാണു ലഭിച്ചത്. ശരാശരി നിരക്കിനെക്കാൾ 88 ശതമാനം കുറവാണിത്.

ജില്ലയിൽ ജൂണിൽ ശരാശരി നിരക്കിനെക്കാൾ 10 ശതമാനം കുറവു മഴ മാത്രമാണു ലഭിച്ചത്. 624.1 മി.മീ. ലഭിക്കേണ്ടിടത്ത് 560.2 മി.മീ. മഴയാണു ലഭിച്ചത്. ജില്ലയിൽ മഴമാപിനികളുടെ എണ്ണം കുറവായതിനാലാണു കണക്കുകളിൽ വ്യത്യാസം വരുന്നതെന്നും, മേയ്‌ 24ന് തെക്കു പടിഞ്ഞാറൻ മൺസൂൺ തുടങ്ങിയതു മുതൽ കണക്കാക്കിയാൽ ജില്ലയിൽ മെച്ചമായ തോതിലുള്ള മഴ ലഭിച്ചിട്ടുണ്ടെന്നും കാലാവസ്ഥ നിരീക്ഷകൻ സി.എസ്. ശരത് കുമാർ പറഞ്ഞു. ജൂലൈയിൽ സാധാരണയോ അതിൽ കുറഞ്ഞതോ ആയ നിരക്കിൽ മഴ ലഭിക്കുമെന്നും ഇന്നു മുതൽ ഒരാഴ്ചത്തേക്കു മഴനിരക്കിൽ നേരിയ വർധന പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HmjAvybRN1r4v9ivlkw83g
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *