പുലാമന്തോൾ സ്റ്റാൻഡിൽ ബസുകൾ കയറണം; 10 ദിവസം ട്രയൽ റൺ മാതൃകയിൽ നടപ്പാക്കും

Share to

Perinthalmanna Radio
Date: 02-08-2025

പെരിന്തൽമണ്ണ : ബസുകൾ പുലാമന്തോളിലെ സ്റ്റോപ്പുകളിൽ നിർത്തണമെന്നും മുഴുവൻ ബസുകളും സ്റ്റാൻഡിൽ കയറണമെന്നും പെരിന്തൽമണ്ണ ഡിവൈഎസ്‍പിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ധാരണയായി. 10 ദിവസം ട്രയൽ റൺ മാതൃകയിൽ നിർദേശം നടപ്പാക്കാനും ഒപ്പം പരിശോധന നടത്തി ഭാവികാര്യം തീരുമാനിക്കാം എന്നുമാണ് ചർച്ചയിൽ ധാരണയായത്. തീരുമാനത്തോട് സഹകരിക്കുമെന്ന് ബസ് ഉടമകളുടെ സംഘവും ബസ് തൊഴിലാളി യൂണിയൻ നേതാക്കളും പറഞ്ഞു.

പുലാമന്തോളിൽ വ്യാഴാഴ്ച നാട്ടുകാർ സ്വകാര്യ ബസുകൾ തടഞ്ഞതിനെത്തുടർന്ന് ബസുകൾ സർവീസ് നിർത്തിയിരുന്നു. പെരിന്തൽമണ്ണ ഡിവൈഎസ്‌പിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ വെള്ളിയാഴ്ച 11 മണിയോടെ ബസുകൾ സർവീസ് ആരംഭിച്ചു.

പുലാമന്തോൾ ബസ് സ്റ്റാൻഡിൽ ബസ്സുകൾ കയറണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് അധികൃതർ വ്യാഴാഴ്ച മുതൽ നടപ്പാക്കിയിരുന്നു. ഹൈക്കോടതി വിധി അധികൃതർ നടപ്പാക്കിയതോടെ തുടങ്ങിയതായിരുന്നു തർക്കം.

ബസുകൾ ബസ് സ്റ്റാൻഡിൽ കയറിയെങ്കിലും പുലാമന്തോൾ ടൗണിലെ സ്റ്റോപ്പിൽ നിർത്താൻ കൂട്ടാക്കാതെ സർവീസ് നടത്തി. പിന്നീട് പ്രതിഷേധവുമായി എത്തിയ നാട്ടുകാർ ബസുകൾ തടയുകയായിരുന്നു. ഇതോടെ ബസുകൾ സർവീസ് നിർത്തിവെച്ചു. വെള്ളിയാഴ്ച പെരിന്തൽമണ്ണ ഡിവൈഎസ്‍പിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പുലാമന്തോൾ പഞ്ചായത്ത് അധികൃതർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, ബസ് ഉടമകൾ, തൊഴിലാളി സംഘടനാ നേതാക്കൾ, വ്യാപാര സംഘടനാ ഭാരവാഹികൾ, ബസ് സ്റ്റാൻഡ് കോംപ്ലക്സ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *