
Perinthalmanna Radio
Date: 02-08-2025
ആനമങ്ങാട് : രോഗിയുമായി പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസ് ആനമങ്ങാട് വിളക്കത്ര വളവിൽ അപകടത്തിൽപ്പെട്ടു. ഇറക്കവും വളവുമുള്ള ഇവിടെ വാഹനത്തിന്റെ നിയന്ത്രണം തെറ്റി റോഡിന്റെ സംരക്ഷണഭിത്തിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. വ്യാഴാഴ്ച രാത്രി എട്ടിനാണ് അപകടം.
വാഹനാപകടത്തിൽ പരിക്കേറ്റ് ചെർപ്പുളശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് ആംബുലൻസിൽ മാറ്റുന്നതിനിടെയാണ് അപകടം. അപകടത്തെത്തുടർന്ന് ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. നെല്ലായ ഇ.കെ. നായനാർ മൊമ്മോറിയൽ ട്രസ്റ്റിന്റെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. വിളക്കത്ര വളവ് സ്ഥിരം അപകടമേഖലയായി മാറുകയാണ്. അപകടങ്ങൾ ഇല്ലാതാക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
