ആക്കപറമ്പ്- പട്ടിക്കാട് റോഡിലെ യാത്രാദുരിതം; സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കും

Share to

Perinthalmanna Radio
Date: 02-09-2024

പട്ടിക്കാട് : പട്ടിക്കാട്- വടപുറം സംസ്ഥാന പാതയിലെ ആക്കപ്പറമ്പ് മുതൽ പട്ടിക്കാട് വരെയുള്ള ഭാഗങ്ങളിലെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് സ്വതന്ത്ര ബസ് തൊഴിലാളി യൂനിയന്റെ (എസ്.ബി.ടി.യു) നേതൃത്വത്തിൽ തിങ്കളാഴ്ച ഈ റൂട്ടിൽ സൂചന പണിമുടക്ക് നടത്തും. മഴക്കാലത്ത് പലതവണ കുഴികളച്ച പാതയിൽ വീണ്ടും വൻ ഗർത്തങ്ങൾ രൂപപ്പെട്ട് യാത്രാദുരിതം ആയതോടെയാണ് നിലമ്പൂർ മുതൽ പെരിന്തൽമണ്ണ വരെ സർവിസ് നടത്തുന്ന ബസുകൾ പണി മുടക്കുന്നത്.

റോഡിലെ കുഴികൾ എത്തുമ്പോൾ ചെറു വാഹനങ്ങൾ നിർത്തി മെല്ലെ കയറി ഇറങ്ങി പോകുന്നതിനാൽ റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇത് മൂലം പിന്നിൽ വരുന്ന ബസുകൾക്ക് സമയത്തിന് പോകാൻ കഴിയാതെ ട്രിപ്പുകൾ മുടക്കേണ്ട അവസ്ഥയാണ്. കുഴിയിൽ ചാടി ബസുകളുടെ ലീഫുകൾ പൊട്ടുകയും ടയറുകളും യന്ത്ര ഭാഗങ്ങളും കേടുവരികയും ചെയ്യുന്നുണ്ട്. പാത നവീകരിക്കാൻ ഫണ്ട് ലഭ്യമായിട്ടും പണി നീണ്ട് പോവുന്നതിലും താൽക്കാലിക പരിഹാരം കാണാത്തതിലും പ്രതിഷേധിച്ചാണ് സൂചന പണിമുക്കുമായി രംഗത്ത് വന്നതെന്നും പരിഹാരം ആയില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *