
Perinthalmanna Radio
Date: 02-09-2025
സംസ്ഥാനത്ത് ഇന്ന് റേഷൻ കടകളിലെ പ്രവർത്തന സമയത്തില്‍ മാറ്റം. റേഷൻ കടകള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ഇന്ന് ഉച്ച കഴിഞ്ഞ് തുറന്ന് പ്രവർത്തിച്ചാല്‍ മതിയെന്ന് റേഷൻ കമ്മിഷണർ ജില്ലാ സപ്ലൈഓഫീസർമാർക്ക് നിർദേശം നല്കി. ഈ മാസത്തെ സ്റ്റോക്ക് എടുക്കുന്നതിന്റെ ഭാഗമായും സെപ്റ്റംബറിലെ വിതരണം തുടങ്ങുന്നതിനു മുന്നോടിയായി ഇ പോസില്‍ ക്രമീകരണം നടത്താൻ വൈകുന്നതിനാലാണ് സമയമാറ്റം. അതേ സമയം, ഇന്ന് (2-09-2025) മുതല്‍ സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഉത്രാട ദിവസമായ സെപ്റ്റംബർ 4ന് റേഷൻ കടകള്‍ തുറന്ന് പ്രവർത്തിക്കുന്നതായിരിക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. എ.എ.വൈ. കാർഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മാസവും തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
