
Perinthalmanna Radio
Date: 02-09-2025
പെരിന്തൽമണ്ണ : 474 പേർക്ക് തൊഴിൽ നൽകി പെരിന്തൽമണ്ണ നഗരസഭയുടെ തൊഴിൽമേള. നഗരസഭയുടെ തൊഴിൽ പദ്ധതിയായ സേഫ്, വിജ്ഞാനകേരളം, കുടുംബശ്രീ ജില്ലാ മിഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച മേള മുൻ ധനകാര്യവകുപ്പ് മന്ത്രിയും വിജ്ഞാനകേരളം സംസ്ഥാന ഉപദേഷ്ടാവുമായ ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.
നഗരസഭാധ്യക്ഷൻ പി. ഷാജി അധ്യക്ഷനായി. 58 സ്ഥാപനങ്ങൾ പങ്കെടുത്ത തൊഴിൽ മേളയിൽ 1148 തൊഴിലന്വേഷകരാണ് രജിസ്റ്റർ ചെയ്തിതിരുന്നത്. ഇതിൽ 474 പേർക്ക് തൊഴിൽ ലഭിക്കുകയും 374 പേർ ഷോർട്ട്ലിസ്റ്റിൽ ഉൾപ്പെടുകയുംചെയ്തു.
കുടുംബശ്രീ ഡിഎംസി ബി. സുരേഷ്കുമാർ, കെ-ഡിസ്ക് ജില്ലാ കോഡിനേറ്റർ ഹേമലത, നഗരസഭാ സെക്രട്ടറി ജെ.ആർ. ലാൽകുമാർ, നഗരസഭാ വൈസ് ചെയർപേഴ്സൺ എ. നസീറ, വിജ്ഞാനകേരളം നഗരസഭാ കോഡിനേറ്റർ കിനാതിയിൽ സാലിഹ് എന്നിവർ പ്രസംഗിച്ചു. എം.കെ. ശ്രീധരൻ, സിഡിഎസ് അംഗം ശ്രീജ, കൗൺസിലർമാർ, ഇഎംഎസ് ഹോസ്പിറ്റൽ മുൻ ചെയർമാൻ ഡോ. എ. മുഹമ്മദ്, നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ സി.കെ. വത്സൻ, ചമയം വാപ്പു തുടങ്ങിയവർ പങ്കെടുത്തു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
