
Perinthalmanna Radio
Date: 02-10-2024
മങ്കട: മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളായ തിരൂർക്കാട്- ആനക്കയം , കൊളത്തൂർ- മലപ്പുറം റോഡുകളുടെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ഞളാംകുഴി അലി എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും നേതാക്കളും പിഡബ്ല്യുഡി റോഡ്‌സ് എക്‌സിക്യുട്ടീവ് എൻജിനീയറെ മഞ്ചേരി ഓഫിസിൽ ഉപരോധിച്ചു. നടപടി വേഗത്തിലാക്കാമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ ഉറപ്പ് നൽകി.
മങ്കട ടൗൺ മുതൽ വാട്ടർ അതോറിറ്റി കുഴിയെടുത്ത റോഡ് അറ്റകുറ്റ പണി നടത്താൻ അടിയന്തര നിർദേശം നൽകാമെന്നും എക്‌സിക്യൂട്ടീവ് എൻജിനിയർ ഉറപ്പ് നൽകി. സമയ ബന്ധിതമായി പ്രവർത്തി പൂർത്തിയായില്ലെങ്കിൽ തിരുവനന്തപുരത്ത് ഫണ്ട് ലഭ്യമാകുന്നത് വരെ സമരം ചെയ്യുമെന്നും എംഎൽഎ പറഞ്ഞു.
ടി.കുഞ്ഞാലി, എം.മൊയ്തു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സഈദ, മങ്കട പഞ്ചായത്ത് പ്രസിഡന്റ് കെ.അസ്‌ഗർ അലി, അബ്ദുൽ മാജിദ് വാഫി, ഇസ്ഹാഖ് കൊളത്തൂർ, ഹനീഫ പെരിഞ്ചീരി, വി.പി.മാനു, അജിത്, കെ.എസ്.അനീഷ്, ടി.പി.ഹാരിസ്, ഷബീർ കറുമുക്കിൽ, റാബിയ അറക്കൽ എൻ.കെ.ഹുസൈൻ, സൈഫുദ്ദീൻ, ഹംസ വള്ളിക്കാപ്പറ്റ തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
