
Perinthalmanna Radio
Date: 02-12-2025
പെരിന്തൽമണ്ണ: നഗരസഭ തിരഞ്ഞെടുപ്പിൽ ഒരേ വീട്ടിൽ താമസിക്കുന്ന ഭാര്യയ്ക്ക് അതേ വാർഡിൽ സമ്മതിദാനാവകാശം. ഭർത്താവിനും മകനും വോട്ട് അടുത്ത വാർഡിൽ. നഗരസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിലാണ് വിചിത്രമായ ഈ രേഖപ്പെടുത്തൽ. ഒന്നാം വാർഡായ ചീരട്ടമണ്ണയിലെ പള്ളിയാലത്തൊടി വീട്ടിലാണ് സീരിയൽ നടൻ മുഹമ്മദ് ഇഖ്ബാലും കുടുംബവും താമസിക്കുന്നത്. ഇദ്ദേഹത്തോടൊപ്പമാണ് ഭാര്യ സാഫിറ ഇഖ്ബാലിൻ്റേയും മകൻ ഷാമിൽ ഇഖ്ബാലിൻ്റേയും താമസം. എന്നാൽ സാഫിറ ഇഖ്ബാലിനു മാത്രമാണ് ഇതേ വാർഡിൽ വോട്ടുള്ളത്. മുഹമ്മദ് ഇഖ്ബാലിൻ്റേയും മകൻ്റേയും വോട്ട് തൊട്ടടുത്ത നാലാം വാർഡായ മാനത്ത് മംഗലത്താണ്. ഈ ക്രമക്കേട് നേരത്തെ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് മുഹമ്മദ് ഇഖ്ബാൽ പരാതിപ്പെടുന്നു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
