വയനാട്ടിലെ പുഷ്പോത്സവം കാണാൻ യാത്രാ പാക്കേജുമായി കെ.എസ്.ആർ.ടി.സി.

Share to

Perinthalmanna Radio
Date: 03-01-2024

പെരിന്തൽമണ്ണ: വയനാട് അമ്പലവയലില്‍ ആരംഭിച്ച അന്താരാഷ്ട്ര പുഷ്‌പോത്സവം ‘പൂപ്പൊലി-2024’ കാണാൻ ഏറ്റവും കുറഞ്ഞ ചെലവില്‍ യാത്രാ പാക്കേജൊരുക്കി കെ.എസ്.ആര്‍.ടി.സി മലപ്പുറം ജില്ല ടൂറിസം സെല്‍.

ആയിരകണക്കിന് പൂക്കള്‍ ഒരുമിച്ച്‌ മിഴി തുറന്ന് വര്‍ണ വിസ്മയം തീര്‍ക്കുന്ന പുഷ്‌പോത്സവം ജനുവരി ഒന്ന് മുതല്‍ 15 വരെയാണ് നടക്കുക. വയനാട് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലാണ് പ്രദര്‍ശന വിപണനമേള ഒരുക്കിയിരിക്കുന്നത്. ജനുവരി ഏഴിന് പെരിന്തല്‍മണ്ണ, നിലമ്പൂര്‍, പൊന്നാനി ഡിപ്പോകളില്‍ നിന്നും, 13ന് മലപ്പുറം ഡിപ്പോയില്‍ നിന്നുമാണ് യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ അഞ്ചിന് പുറപ്പെട്ട് രാത്രി 10 മണിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര.

ഒമ്പതാം വളവ് വ്യൂ പോയിന്റ്, ചങ്ങലമരം, എടക്കല്‍ ഗുഹ, അമ്പലവയല്‍, പൂപ്പൊലി, കാരാപ്പുഴ ഡാം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന രീതിയില്‍ ക്രമീകരിച്ച പാക്കേജിന് നിലമ്പൂര്‍ -580, പെരിന്തല്‍മണ്ണ -580, മലപ്പുറം -600, പൊന്നാനി -650 എന്നിങ്ങനെയാണ് നിരക്കുകള്‍. ഭക്ഷണം, എൻട്രി ടിക്കറ്റ് നിരക്ക് എന്നിവ പാക്കേജില്‍ ഉള്‍പ്പെട്ടില്ല. സ്വദേശികളും വിദേശികളുമായ വിവിധയിനം പുഷ്പഫല പ്രദര്‍ശനം, പെറ്റ് സ്റ്റാള്‍, വിപണന സ്റ്റാളുകള്‍, കാര്‍ണിവല്‍ ഏരിയ, കിഡ്‌സ് പ്ലേ ഏരിയ, ഭക്ഷ്യ മേള തുടങ്ങി 12 ഏക്കറിലായി നിരവധി കാഴ്ചകളാണ് സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447203014 എന്ന നമ്പറില്‍ ബന്ധപ്പെടാം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *