ഫുട്ബോൾ മത്സരത്തിനായി കേരളത്തിലേക്ക് വരാമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ ടീം

Share to


Perinthalmanna Radio
Date: 03-01-2024

ഫുട്ബോൾ മത്സരത്തിനായി കേരളത്തിലേക്ക് വരാൻ തയ്യാറാണെന്ന് മെസ്സിയും സംഘവും. ജൂണിൽ കേരളത്തിൽ എത്താമെന്ന് അർജന്റീനാ ഫുട്‌ബോൾ അസോസിയേഷൻ, കേരള കായിക മന്ത്രിയുടെ ഓഫീസിനെ ഇ-മെയിലിലൂടെ അറിയിച്ചു.

ലോക ചാമ്പ്യന്മാരായ തങ്ങൾക്ക് ഒത്ത എതിരാളിയെ നൽകണമെന്നാണ് അർജന്റീനയുടെ ആവശ്യം. ഇതാണ് സർക്കാരിന് മുന്നിലെ വലിയകടമ്പ. ഫിഫ റാങ്കിങ്ങിൽ മുൻ നിരയിലുള്ള ടീമുകളിലൊന്നിനെ എതിരാളിയായി കണ്ടെത്തുകയും കേരളത്തിൽ എത്തിക്കുകയും വേണം.

അർജന്റീനാ ടീമിന് ചാർട്ടേഡ് വിമാനത്തിലെ യാത്ര, സെവൻ സ്റ്റാർ താമസ സൗകര്യം, മത്സരത്തിനായി വമ്പൻ പ്രതിഫലം തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ. ഇതേ സൗകര്യങ്ങൾ എതിരാളികളും ആവശ്യപ്പെടും. രണ്ടു വിദേശ രാജ്യങ്ങളിലെ കളിക്കാരെയും ഒഫീഷ്യൽസിനെയും എത്തിക്കാൻ വേണ്ട കേന്ദ്ര അനുമതിയും വെല്ലുവിളിയാണ്. മത്സരം നടത്താൻ വലിയ ചെലവുവരും. മത്സരം നടത്താൻ കായികവകുപ്പ് ശ്രമംതുടങ്ങി.

സൗഹൃദമത്സരം കളിക്കാനുള്ള അർജന്റീനയുടെ ക്ഷണം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ കഴിഞ്ഞവർഷം നിരസിച്ചിരുന്നു. തുടർന്നാണ് ടീമിനെ കേരളത്തിലേക്ക്‌ സ്വാഗതംചെയ്ത് മന്ത്രി വി. അബ്ദുറഹിമാൻ കത്തയച്ചത്. അനുകൂലമായി പ്രതികരിച്ച ടീം അധികൃതർ ആവശ്യങ്ങളുൾപ്പെടെ വിശദമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചാണ് ഇപ്പോൾ മെയിൽ അയച്ചത്. 2022-ലെ ലോകകപ്പ് വിജയത്തിനുപിന്നാലെ അർജന്റീനാ ഫുട്ബോൾ അസോസിയേഷൻ കേരളത്തെയടക്കം പരാമർശിച്ച് നന്ദിയറിയിച്ചിരുന്നു.

അർജന്റീനാ ഫുട്‌ബോൾ അസോസിയേഷനുമായി വിശദമായ ചർച്ചനടത്തും. മത്സരത്തിനാവശ്യമായ പണം കണ്ടെത്തേണ്ടതുണ്ട്. എങ്ങനെയും മത്സരം കേരളത്തിൽ നടത്തണമെന്നാണ് ആഗ്രഹമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *