ഭക്തിനിർഭരമായി ജാമിഅയിൽ മജ്‌ലിസുന്നൂർ വാർഷിക സംഗമം

Share to

Perinthalmanna Radio
Date: 03-01-2025

പട്ടിക്കാട് : ജാമിഅ നൂരിയ്യ അറബിയ്യ വാർഷിക സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന മജ്‌ലിസുന്നൂർ വാർഷിക സംഗമം ഭക്തി നിർഭരമായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിർദേശ പ്രകാരം നടന്നു കൊണ്ടിരിക്കുന്ന മജ്‌ലിസുന്നൂർ സദസ്സുകളുടെ വാർഷിക സംഗമമാണ് ജാമിഅ നൂരിയ്യ അറബിയ്യയുടെ വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്നത്.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ കെ. ആലിക്കുട്ടി മുസ്‌ലിയാർ പ്രാരംഭപ്രാർഥന നടത്തി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ആമുഖഭാഷണം നിർവഹിച്ചു. ഏലംകുളം ബാപ്പു മുസ്‌ലിയാർ ഉദ്‌ബോധനം നിർവഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ അൽ മുനീർ വാർഷിക പതിപ്പിന്റെ പ്രകാശനം പറമ്പൂർ ബാബു ഏറ്റുവാങ്ങി. ജാമിഅ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ സ്‌കോളർഷിപ്പ് പദ്ധതിയുടെ ഫണ്ട് കൈമാറ്റം ഇ.കെ. മൊയ്തീൻ ഹാജിയുടെ നേതൃത്വത്തിൽ ജാമിഅ യു.എ.ഇ. നാഷണൽ കമ്മിറ്റി ഭാരവാഹികൾ കൈമാറി. അന്നൂർ പ്രകാശനം ദാത്തോ മുഹമ്മദ് ആരിഫീൻ ബിൻ ഇബ്രാഹിം മലേഷ്യ ഏറ്റുവാങ്ങി.

സമസ്ത വൈസ് പ്രസിഡന്റുമാരായ കോട്ടുമല മൊയ്തീൻകുട്ടി മുസ്‌ലിയാർ, നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീൻകുട്ടി ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, സയ്യിദ് ബി.എസ്.കെ. തങ്ങൾ, പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ, അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ. തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *