
Perinthalmanna Radio
Date: 03-02-2024
പെരിന്തൽമണ്ണ: നിയമസഭാ തിരഞ്ഞെടുപ്പിലെ തപാൽ ബാലറ്റുകൾ അടങ്ങുന്ന പെട്ടി കാണാതായതിൽ സസ്‌പെൻഷനിലായിരുന്ന സബ് ട്രഷറി ഉദ്യോഗസ്ഥർക്ക് പുനർനിയമനം നൽകി ഉത്തരവിറങ്ങി.
പെരിന്തൽമണ്ണ സബ് ട്രഷറി ഓഫീസറായിരുന്ന എൻ. സതീഷ്‌കുമാറിനെ തൃശ്ശൂർ ജില്ലയിലെ മണലൂർ സബ് ട്രഷറി ഓഫീസറായും സീനിയർ അക്കൗണ്ടന്റ് എസ്. രാജീവിനെ കോഴിക്കോട് ജില്ലയിൽ ഇതേ തസ്തികയിലുമാണ് പുനർനിയമനം നൽകിയത്.
രാജീവിനെ ഏത് ഓഫീസിൽ നിയമിക്കുമെന്നത് കോഴിക്കോട് ജില്ലാ ട്രഷറി ഓഫീസറുടെ തീരുമാനപ്രകാരമായിരിക്കും. സതീഷ്‌കുമാർ തിങ്കളാഴ്ച ജോലിയിൽ പ്രവേശിക്കും.
2023 ജനുവരി 16-നുണ്ടായ സംഭവത്തെത്തുടർന്നായിരുന്നു ഇരുവരെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നത്. സസ്‌പെൻഷനിൽ നിർത്താവുന്ന കാലാവധി പൂർത്തിയായതിനാൽ തിരിച്ചെടുക്കാൻ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നെങ്കിലും ഉത്തരവിറങ്ങിയിരുന്നില്ല. സർവീസിൽ തിരികെയെത്തിയാലും കേസ് നടപടികൾ തുടരും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
