
Perinthalmanna Radio
Date: 03-02-2024
പുലാമന്തോൾ : പെരുമ്പിലാവ് – നിലമ്പൂർ സംസ്ഥാന പാതയിലെ മലപ്പുറം- പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുലാമന്തോൾ പാലം യാത്രക്കാര്‍ക്ക് തുറന്നു കൊടുത്തു. പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ ഉദ്ഘാടനം നിർവഹിച്ചു. പുലാമന്തോൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പി. സൗമ്യ, വിളയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ഗിരിജ, ഷൊർണൂർ പൊതു മരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയര്‍ റിജോ എന്നിവരും പങ്കെടുത്തു. ഒരു മാസം പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചാണ് പ്രവൃത്തികൾ നടത്തിയത്. 53 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തികൾ പൂര്‍ത്തിയാക്കിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
