ആടിനെ പുലി പിടിച്ച സംഭവം; മുള്ള്യാകുര്‍ശ്ശിയില്‍ ക്യാമറ സ്ഥാപിച്ചു

Share to

Perinthalmanna Radio
Date: 03-02-2024

പട്ടിക്കാട്: മുള്ള്യാകുർശ്ശിയില്‍ ആടിനെ കടിച്ചു കൊണ്ടു പോയത് പുലി തന്നെയാണോയെന്ന് സ്ഥിരീകരിക്കാൻ പ്രദേശത്ത് ക്യാമറ സ്ഥാപിച്ച്‌ വനം വകുപ്പ്.

ആടിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ഭാഗത്താണ് ക്യാമറ  സ്ഥാപിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെ വനം വകുപ്പ്, റാപ്പിഡ് റെസ്പോണ്‍സ് ടീം (ആർ.ആർ.ടി) അധികൃതർ സ്ഥലത്ത് വിശദ പരിശോധന നടത്തി.

ആടിനെ കടിച്ചു കൊണ്ടു പോയ സ്ഥലത്തുനിന്ന് മീറ്ററുകള്‍ക്കകലെ നിന്ന് അവശിഷ്ടങ്ങള്‍ കണ്ടെത്തി. ആടിനെ ഭാഗികമായി ഭക്ഷിച്ച നിലയിലാണുള്ളത്. ബി.എഫ്.ഒമാരായ എൻ.വി. രഞ്ജിത്ത്, പി. ധന്യരാജ് എന്നിവരും ഡ്രൈവർ അനീഷ് ബാബു, റെസ്ക്യൂ വാച്ചർ സാദിഖലി എന്നിവരുമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.

കഴിഞ്ഞ ദിവസമാണ് ആടുകളെ മേയ്ക്കുന്നതിനിടെ കണ്‍മുന്നില്‍ നിന്ന് ആടിനെ പുലി കടിച്ചു കൊണ്ടു പോയതായി ഉടമ പറഞ്ഞത്. മുള്ള്യാകുർശ്ശി മേല്‍മുറിയിലെ റബർതോട്ടത്തില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. മാട്ടുമ്മതൊടി ഹംസയുടെ ആടിനെയാണ് കൊണ്ടു പോയത്. മുമ്പും നിരവധി ആടുകളെ പ്രദേശത്ത് നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *