
Perinthalmanna Radio
Date: 03-02-2025
നിലമ്പൂർ: ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ ഉൽപാദനം നാമമാത്രം. വേനൽച്ചൂട് കടുത്തു കാഞ്ഞിരപ്പുഴയിൽ നീരൊഴുക്ക് കുറഞ്ഞതാണു കാരണം.
ശക്തമായ വേനൽമഴ കിട്ടാതെ വന്നാൽ ഈ മാസം മധ്യത്തോടെ ഉൽപാദനം നിർത്തും. 1.5 മെഗാവാട്ടിന്റെ 2, അരമെഗാവാട്ടിന്റെ ഒന്ന് ജനറേറ്റർ ഉപയോഗിച്ചാണ് ഉൽപാദനം. ഇപ്പോൾ അര മെഗാവാട്ടിന്റെ ജനറേറ്റർ മാത്രമാണ് പ്രവർത്തിപ്പിക്കുന്നത്. അതും കഷ്ടിച്ച് 4 മണിക്കൂർ മാത്രം. ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കെ 2015ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് പദ്ധതി കമ്മിഷൻ ചെയ്തത്. വർഷകാലത്ത് കാഞ്ഞിരപ്പുഴയിലൂടെ ഒഴുകി എത്തുന്ന അധികജലം ഉപയോഗിച്ചു വൈദുതി ഉൽപാദിപ്പിക്കുകയാണു ലക്ഷ്യം
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
