
Perinthalmanna Radio
Date: 03-02-2025
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ അരയ്ക്കു താഴെ തളർന്നവർക്കും ഭിന്നശേഷിക്കാർക്കും വേണ്ടി സംഘടിപ്പിക്കുന്ന സാന്ത്വനം ക്യാമ്പിന് സംഘാടക സമിതിയായി. 2013 മുതൽ ആരംഭിച്ച സാന്ത്വനം ക്യാമ്പ്
2025 ഫെബ്രുവരി 14 മുതൽ 23 വരെ
സ: സൈമൺ ബ്രിട്ടോ സാന്ത്വന കേന്ദ്രത്തിൽ വെച്ചാണ് നടക്കുക.
പാർശ്വവൽക്കരിക്കപെട്ടവരെയും ഭിന്നശേഷിക്കാർ ആയവരെയും ചേർത്ത് നിർത്തുന്നതിന് പെരിന്തൽമണ്ണ നഗരസഭ ആരംഭിച്ച സാന്ത്വനം പദ്ധതിയുടെ ഭാഗമായി 10 ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ
മെഡിക്കൽ ക്യാമ്പ് , തൊഴിൽ പരിശീലനം , കമ്പ്യൂട്ടർ പരിശീലനം, സമൂഹത്തിലെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരുമായുള്ള കൂട്ടായ ചർച്ചകൾ , കലാ പരിപാടികൾ, സംവാദങ്ങൾ തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
നഗരസഭ ചെയർമാൻ
പി. ഷാജി ചെയർമാനായും ക്യാമ്പ് ഡയറക്ടർ സലിം കിഴിശ്ശേരി ജനറൽ
കൺവീനറായും 1001 അംഗ സംഘാടക സമിതിയും, വിവിധ സബ് കമ്മിറ്റികളും യോഗത്തിൽ വച്ച് രൂപീകരിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
