പെരിന്തൽമണ്ണയിലെ കൊടുംചൂടിന്  ആശ്വാസമായി വേനൽമഴ

Share to

Perinthalmanna Radio
Date: 03-03-2025

പെരിന്തൽമണ്ണ: ജില്ലയുടെ ചൂടിനു കുളിരേകി വേനൽ മഴയെത്തി. ജില്ലയുടെ പല ഭാഗങ്ങളിലും ഇന്നലെ രാത്രിയോടെ ശക്തമായ വേനൽ മഴ പെയ്തു. പല ഭാഗങ്ങളിലും അര മണിക്കൂറോളം നിർത്താതെ മഴ പെയ്തു. ഉച്ചയ്ക്കു ശേഷം തന്നെ പല ഭാഗങ്ങളിലും അന്തരീക്ഷം മൂടി കെട്ടിയിരുന്നു. ഇടിയും മിന്നലുമുണ്ടായെങ്കിലും മഴ പെയ്തില്ല. എങ്കിൽ തണുത്ത കാറ്റ് വിങ്ങുന്ന ചൂടിനു ചെറിയ ആശ്വാസമായി. പെരിന്തൽമണ്ണയിൽ ഇന്നലെ രാത്രി ഒമ്പത് മണിക്ക് ശേഷമാണ്  മഴ പെയ്തത്. അര മണിക്കൂറോളം മഴ പെയ്തു.

മഴ പെയ്ത ജില്ലയില്‍  പല ഭാഗങ്ങളിലും ശക്തമായ കാറ്റുമുണ്ടായിരുന്നു. മഴ വെള്ളം റോഡിൽ കെട്ടിനിൽക്കാനും ഇടയാക്കി. ശക്തമായ മഴയും കാറ്റും മൂലം കൊണ്ടോട്ടി പുളിക്കൽ സിയാംകണ്ടം മേഖലകളിൽ തെങ്ങും വൈദ്യുതിത്തൂണുകളും വീണു നാശനഷ്ടങ്ങൾ ഉണ്ടായി. കിഴിശ്ശേരി ബലത്തുപുറയിൽ യൂസ്ഡ് കാർ ഷോറൂമിനു മുകളിൽ മരം വീണിട്ടിണ്ട്. ജില്ലയുടെ മലയോര മേഖലകളിലും നല്ല ലഭിച്ചിട്ടുണ്ട്. പല ഭാഗങ്ങളിലും ചാറ്റൽ മഴയുണ്ടായി. പെരിന്തൽമണ്ണ, കോട്ടയ്ക്കൽ, പൂക്കോട്ടൂർ, കോട്ടപ്പടി കിഴക്കേത്തല, മേൽമുറി ഭാഗങ്ങളിലെല്ലാം രാത്രിയിൽ മഴ പെയ്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *