പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സിഎച്ച് സെന്ററിൻ്റെ ഇഫ്‌താർ സംഗമം തുടങ്ങി

Share to

Perinthalmanna Radio
Date: 03-03-2025

പെരിന്തൽമണ്ണ ∙ സിഎച്ച് സെന്ററിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി സിഎച്ച് സെന്ററിന്റെ നേതൃത്വത്തിൽ ഇഫ്ത്താർ 2025 ന് തു‌ടക്കമായി. ഇഫ്‌താർ ഭക്ഷണ വിതരണം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്‌തു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ദാന ധർമങ്ങൾക്കും ഏറെ പുണ്യം കൽപ്പിക്കപ്പെട്ടിട്ടുള്ള പരിശുദ്ധ റമസാൻ മാസത്തിൽ സിഎച്ച് സെന്ററിന്റെ ഭാവി പ്രവർത്തനങ്ങൾക്കുള്ള വിഭവ സമാഹരണത്തിൽ എല്ലാവരും ആത്മാർഥമായി പങ്കുകൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു.

ആശുപത്രികളുടെ നഗരത്തിൽ ആധുനിക സംവിധാനങ്ങളോടെ ആരംഭിച്ചിട്ടുള്ള സിഎച്ച് സെന്റർ ഏറ്റെടുത്ത് നടത്തേണ്ടത് ഓരോരുത്തരുടേയും കടമായാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ചടങ്ങിൽ പെരിന്തൽമണ്ണ സിഎച്ച് സെന്റർ ജന:സെക്രട്ടറി എ.കെ മുസ്തഫ, നാലകത്ത് സൂപ്പി, എം.എസ്‌.അലവി തച്ചനാട്ടുകാര, എ.കെ.നാസർ, എസ്‌.അബ്ദുസ്സലാം, സലീം കുരുവമ്പലം, റഷീദ് ആലായൻ, പി.കെ.അബൂബക്കർ ഹാജി, കുറ്റിരി മനുപ്പ, മുഹമ്മദ്‌ കോയ തങ്ങൾ, ജിസാൻ, കെഎംസിസി ഭാരവാഹികളായ സി.പി.മുഹമ്മദ്‌, അക്ബർ അലി, അഷ്‌റഫ്‌ മണ്ണാർമല, ദുബൈ കെഎംസിസി ഭാരവാഹികളായ റിയാസ് ചെറുകര, ഷിബിയാസ് കട്ടുപ്പാറ, ഷംസു മണലായ, ഉസ്മാൻ താമരത്ത്, ശശിധരൻ മണലായ, ചമയം ബാപ്പു, ശാക്കിർ അൽശിഫ തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *